മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 400 പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴില്‍ മന്ത്രാലയം ലേബര്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ഇക്കാലയളവില്‍ 605 സ്ഥാപനങ്ങളിലായിരുന്നു പരിശോധന നടത്തിയത്. 131 പരാതികള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. 75 കേസുകളില്‍ പ്രതികളെ പിടികൂടിയതായും മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധമായി ജോലി ചെയ്ത 428 വിദേശ തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 361 പേരെ നാടുകടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
