ഗള്‍ഫുനാടുകളില്‍ തൊഴില്‍ വാഗ്ധാനം ചെയ്തു തട്ടിപ്പ് നടത്തുന്ന റിക്രൂട്ട്മെന്റ് ഏജന്‍സിക ള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. ദുരിതത്തിലായ നഴ്സുമാര്‍ക്ക് സഹായ അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി
തിരുവനന്തപുരം : കോവിഡ് കാലത്തും ഗള്‍ഫുനാടുകളില്‍ തൊഴില്‍ വാഗ്ധാനം ചെയ്തു തട്ടിപ്പ് നടത്തുന്ന റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതത്തിലായ നഴ്സുമാര്‍ക്ക് സഹായ അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രിക്ക് നല്‍ കിയ പരാതി പരിഗണിച്ചാണ് നടപടി.ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേള നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്സിന്‍ നല്‍കുന്നതിന് നഴ്സുമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് യുഎഇയില്‍ എത്തിയ അഞ്ഞൂറോളം മലയാളി നഴ്സുമാരാണ് ഒരുമാസത്തോളമായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ദുരിത മനുഭവിക്കുന്നത്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ടേക്ക് ഓഫ്’ എന്ന സ്ഥാപനത്തില്‍ രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ സര്‍വീസ് ചാര്‍ജ് നല്‍കി ഗള്‍ഫിലെത്തിയവരാണ് തട്ടിപ്പിനിരയായത്.
ഒരുലക്ഷം രൂപ പ്രതിമാസ ശമ്പളവും സൗജന്യ താമസവും വാഗ്ദാനം ചെയ്തവര്‍ ദുബായിലെത്തിയ പ്പോള്‍ മസാജ് കേന്ദ്രത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചതായി തട്ടിപ്പിനിരയായവര്‍ പറയുന്നു. വിവരം പുറത്തു പറഞ്ഞാല്‍ ഇല്ലാതാക്കികളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നാട്ടില്‍ പോയാല്‍ തുക തിരികെ തരാമെന്ന ഏജന്റുമാരുടെ വാക്കുവിശ്വസിച്ച് ഗള്‍ഫില്‍ നിന്ന് മടങ്ങിയവര്‍ക്കും ഇതുവരെ പണം കിട്ടിയില്ല.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബ ത്തിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും.