മനാമ : തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള. 150 തൊഴിലാളികളാണ് ഇഫ്താറിൽ പങ്കെടുത്തത്. അസ്കറിലുള്ള ഗ്രിൽ ടെക് മെറ്റൽ പ്രോഡക്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായാണ് ഇഫ്താർ നടത്തിയത്. ഉസ്താദ് ബഷീർ റമസാൻ സന്ദേശം നൽകി.ഇഫ്താർ വിരുന്നിനു ശേഷം വൈസ് പ്രസിഡന്റ് സുനിൽദാസ് ബലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലോക കേരള സഭാ അംഗങ്ങളായ ഷാജി മൂതല, ജേക്കബ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി എ കെ സുഹൈൽ സ്വാഗതവും കൺവീനർ പ്രശാന്ത് മാണിയത്തു നന്ദിയും പറഞ്ഞു.











