കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ 2018 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത്
കൊച്ചി: തൃശൂര്‍ ആസഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്‍കര്‍ റോബോട്ടിക്സ് പ്രാരംഭഘട്ട വെഞ്ച്വര്‍ ക്യാപിറ്റ ലായ എ.എച്ച്.കെ വെഞ്ചേഴ്സിന്റെ നേതൃത്വത്തിലുള്ള പ്രീസീരീസ് ധനസമാഹരണ റൗണ്ടില്‍ 1.2 ദശ ലക്ഷം ഡോളര്‍ നിക്ഷേപം നേടി. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ 2018 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ശ്രദ്ധ യൂന്നുന്നത്.
വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ വിദ്യാഭ്യാസം നല്‍കി അടുത്തതലമുറയില്‍ സ്വാധീനം ചെലു ത്തുകയെന്ന ലക്ഷ്യത്തോടെ റോബോട്ടിക്സ്, എമര്‍ജിംഗ് ടെക്നോളജി വിദ്യാഭ്യാസം എന്നിവയില്‍ കൂടു തല്‍ ഉള്ളടക്കം വികസിപ്പിക്കുന്നതിന് പരിശീലന ഡെലിവറി പ്ലാറ്റ്ഫോം മെച്ചപ്പെടുത്താന്‍ ഫണ്ടിംഗ് ഉപ യോഗിക്കും. ഭാവി വെല്ലുവിളികള്‍ നേരിടുന്നതിനാവശ്യമായ കഴിവുകള്‍ നല്‍കി ഭാവിതലമുറയെ ശാ ക്തീകരിക്കാനുള്ള ശ്രമങ്ങളില്‍ നിക്ഷേപകരുടെ പിന്തുണ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇങ്കര്‍ റോബോട്ടിക്സിന്റെ സ്ഥാപകനും എം.ഡിയുമായ രാഹുല്‍ ബാലചന്ദ്രന്‍ പറഞ്ഞു.
ആഗോളതലത്തില്‍ യുവാക്കളില്‍ സര്‍ഗ്ഗാത്മകതയുടെയും നവീകരണത്തിന്റെയും സംരംഭകത്വ ത്തിന്റെയും ആവശ്യകതയില്‍ സ്വാധീനം ചെലുത്താന്‍ ഇന്‍കറിന് കഴിയുമെന്ന് എ.എച്ച്.കെ വെ ഞ്ച്വേഴ്സില്‍ നിന്നുള്ള ഹരികൃഷ്ണന്‍ സി.എ പറഞ്ഞു.
പുതിയ പ്ലാറ്റ്ഫോമിലൂടെയും ഉല്‍പ്പന്നത്തിലൂടെയും ഫിസിക്കല്‍, ഡിജിറ്റല്‍ തലങ്ങളില്‍ പഠിതാക്കളുമാ യി ഇന്‍കര്‍ ആശയവിനിമയം പ്രോത്സാഹിപ്പിക്കും. നൂതന സാങ്കേതികവിദ്യയിലൂടെ റോബോട്ടിക്സിനെ താഴെത്തട്ടില്‍ എത്തിച്ച് സാമൂഹിക സ്വാധീനം സൃഷ്ടിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ശ്രമിക്കുന്നതിനാല്‍, പൊതുജനങ്ങ ളില്‍ റോബോട്ടിക് സാക്ഷരതയും അവബോധവും വര്‍ദ്ധിപ്പിക്കുന്നതിനും ഫണ്ട് ഉപയോഗിക്കും.
സാങ്കേതിക പ്രേമികള്‍ക്കായി ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്കു ഇന്‍കര്‍ കടക്കുന്നതില്‍ എ.എച്ച്.കെ വെഞ്ച്വേഴ്സുമായി സഹകരിക്കുന്ന തില്‍ സന്തോഷമുണ്ടെന്ന് ഇന്‍കര്‍ സഹസ്ഥാപകനും സി.ഇ.ഒയുമായ അമിത് രാമന്‍ പറഞ്ഞു.














