
മുഖ്യാതിഥിയായിരുന്ന തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ : പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 12 ആമത് വാർഷികാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 7 ന് തൃപ്പൂണിത്തുറ എൻ. എം ഹാളിൽ വച്ച്ന ടന്ന ചടങ്ങിൽ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബഹു. രമ സന്തോഷ് അധ്യക്ഷത വഹിക്കുകയും, മുഖ്യാതിഥിയായിരുന്ന തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും, തൃപ്പൂണിത്തുറ സംഗീത സഭ പ്രെസിഡൻഡ് ശ്രീ സുനിൽ എം. വി, തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ ശ്രീ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ, NAFCUB ഡയറക്ടർ അഡ്വക്കേറ്റ് കെ ജയവർമ്മ, ട്രസ്റ്റ് ഇൻറ്റർനാഷണൽ ചേമ്പർ വൈസ് ചെയർമാൻ ശ്രീ കെ പി രാജ് മോഹൻ വർമ്മ, ട്രസ്റ്റ് ചെയർപേഴ്സൺ ശ്രീമതി പി കെ ഉഷാദേവി, പ്രസിഡണ്ട് ശ്രീമതി ശ്രീദേവി വർമ്മ, ജനറൽ കൺവീനർ ശ്രീ സഞ്ജയ് വർമ്മ എന്നിവർ പ്രസംഗിച്ചു. തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പ്രൊഫ. പാറശ്ശാല രവി സന്നിഹിതനായിരുന്നു.

തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം പ്രൊഫ. വൈക്കം വേണുഗോപാൽ ഏറ്റുവാങ്ങുന്നു
പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 12 ആമത് വാർഷികാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 7 ന് പ്രൊഫ. പി ആർ കുമാരകേരള വർമ്മ, പ്രൊഫ. വൈക്കം വേണുഗോപാൽ, ശ്രീ ഇ. പി. ശ്രീകുമാർ എന്നിവർക്ക് ഈ വർഷത്തെ തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം നൽകി.

തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം പ്രൊഫ.പി ആർ കുമാരകേരള വർമ്മ ഏറ്റുവാങ്ങുന്നു

തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം ശ്രീ ഇ. പി. ശ്രീകുമാർ ഏറ്റുവാങ്ങുന്നു
പാറക്കടത്തു കോയിക്കൽ ട്രസ്റ്റും, തൃപ്പൂണിത്തുറ സംഗീത സഭയും ചേർന്ന് 5 ആമത് അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം ഇന്ത്യക്കു പുറമെ യൂ.എസ്.എ, യൂ.എ.ഇ , കാനഡ, യൂ.കെ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങീ 10 രാജ്യങ്ങളിലായി 12 മണിക്കൂർ ഹൈബ്രിഡ് മാതൃകയിൽ പ്രവാസി സംഗീതജ്ഞരുടെ സംഗീത കച്ചേരികൾ നീണ്ടു നിന്ന് കർണ്ണാടക സംഗീത ചരിത്രത്തിൻറ്റെ ഭാഗമാകുന്നതിന് തൃപ്പൂണിത്തുറ സാക്ഷ്യം വഹിച്ചു. തുടർന്ന് ചെന്നൈ Dr. കശ്യപ് മഹേഷിൻറ്റെ സംഗീത സദസ്സും നടന്നു.