തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സിപിഎമ്മിലും എല്‍ഡിഎഫിലും ഏതെങ്കി ലും ഒരാള്‍ക്ക് മാത്രമായി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനോ പ്രഖ്യാപിക്കാനോ കഴിയില്ല.

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ നി ശ്ചയിച്ചിട്ടില്ലെന്ന് എല്‍ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സിപിഎമ്മിലും എല്‍ഡിഎഫി ലും ഏതെങ്കിലും ഒരാള്‍ക്ക് മാത്രമാ യി സ്ഥാനാര്‍ഥിയെ തീരുമാ നിക്കാനോ പ്രഖ്യാപിക്കാനോ കഴിയില്ല. പാര്‍ട്ടിയില്‍ തീരുമാനമുണ്ടായാല്‍ അ തിന് സംസ്ഥാന കമ്മിറ്റിയു ടെ അനുമതി വാങ്ങേണ്ടതുണ്ട്. കൂടാതെ എല്‍ഡി എഫിന്റെ അനുമതിയും ആവശ്യമുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
മികച്ച സ്ഥാനാര്‍ഥിയായിരിക്കും എല്‍ഡിഎഫിന്റേത്. കേരളം വികസന കുതി പ്പിലാണ്. സംസ്ഥാനത്ത് എ ല്‍ഡിഎഫ് സീറ്റ് നില മൂന്നക്കം കടക്കും. സഹതാപ ത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പ റയാനില്ല.എല്‍ഡിഎഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഐ ശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതല. കെ റെയില്‍ ചര്‍ച്ച വികസനത്തി ന്റെ കരുത്ത് കൂട്ടും.
സില്‍വര്‍ ലൈന്‍ ജനവികാരം എല്‍ഡിഎഫിന് അനുകൂലമാക്കും. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാ പുരം കോട്ടയാണെങ്കില്‍ അത് ഇടിച്ചു തകര്‍ക്കാനുള്ള കരുത്ത് എല്‍ഡിഎഫിനുണ്ടെന്നും ഇ പി ജയരാ ജന്‍ പറഞ്ഞു. ചാനലുകളില്‍ പാര്‍ട്ടിയുടെ യുവമുഖവും സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈ എഫ്‌ഐ നേതാവും ശിശുക്ഷേമ സമിതി അംഗവുമായ അഡ്വ.കെ എസ് അരുണ്‍കുമാറിനെ സ്ഥാനാര്‍ ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സിപിഎം തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയെക്കുറിച്ച് ആലോചിച്ചു വരുന്നതേയുള്ളൂ എന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. അതിന് മുമ്പേ സ്ഥാനാര്‍ഥിയെ പ്രഖ്യാപി ച്ചതായി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ലഭിച്ചത് എങ്ങനെയെന്നറിയില്ല. നാളെയോടെയെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് കരുതുന്നതെ ന്നും പി രാജീവ് പറഞ്ഞു.