ഹൗസിങ് കോളനി ഡിവിഷനിലെ കൗണ്‍സിലര്‍ സജീന അക്ബര്‍,കരുമക്കാട് കൗണ്‍സി ലര്‍ ടി ജി ദിനൂപ്, മലേപ്പിള്ളി ഡിവിഷനിലെ ഷിമി മുരളി എന്നിവരാണ് ലീഗ് പാര്‍ല്‌മെന്ററി പാര്‍ട്ടി യോഗത്തി ല്‍ പങ്കെടുക്കാതെ മുങ്ങിയത്
കൊച്ചി :തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെതിരെ ഇന്ന് അവിശ്വാസ പ്രമേയ ത്തില്‍ ചര്‍ച്ച നടത്താനിരിക്കെ ലീഗിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ അഞ്ജാത കേന്ദ്രത്തിലേക്ക് മുങ്ങി യത് നേതാക്കളെ കടുത്ത ആശങ്കയിലാക്കി. ഇന്നലെ വൈകുന്നരത്തോടെ മൂന്നു പേരും പൊങ്ങി യതോടെയാണ് നേതാക്കള്‍ക്ക് ശ്വാസം നേരെയായത്.
ഹൗസിങ് കോളനി ഡിവിഷനിലെ കൗണ്‍സിലര്‍ സജീന അക്ബര്‍,കരുമക്കാട് കൗണ്‍സിലര്‍ ടി ജി ദിനൂപ്, മലേപ്പിള്ളി ഡിവിഷനിലെ ഷിമി മുരളി എന്നിവരെയാണ് ലീഗ് പാര്‍ല്‌മെന്ററി പാര്‍ട്ടി യോഗ ത്തില്‍ പങ്കെടുക്കാതെ കഴിഞ്ഞ ദിവസം മുങ്ങിയത്. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ വിപ്പ് കൈപ്പറ്റാതെ ഒളിച്ചുകളി നടത്തുന്നതിനിടെയാണ് യുഡിഎഫ് ഘടക കക്ഷി ലീഗിലെ കൗണ്‍സല ര്‍മാര്‍ അപ്രത്യക്ഷമായത്. ലീഗിലെ ഗ്രൂപ്പിന്റെ ആവശ്യ പ്രകാരമാണ് കൗണ്‍സിലര്‍ മാറി നിന്നതെ ന്നാണ് നേതാക്കളുടെ വിശദീകരണം. മുന്‍ മന്ത്രി വി കെ.ഇബ്രാഹിം കുഞ്ഞ് കൗണ്‍സിലര്‍മാരുമാ യി നടത്തിയ ചര്‍ച്ചയിലാണ് ഇന്നത്തെ അവിശ്വാസ ചര്‍ച്ചയില്‍ മൂന്ന് പേരും പങ്കെടുക്കുകയില്ലെ ന്ന് ഉറപ്പു നല്‍കി.
ലീഗ് നേതാക്കള്‍ നഗരസഭയിലെ ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ വാങ്ങി യെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് വിമതരുടെ പരാതി. വി.കെ.ഇബ്രാഹിം കുഞ്ഞ് ഡി സി സി പ്രസിഡന്റുമായി സംസാരിച്ച് രമ്യതയിലെത്തിയതിനെ തുടര്‍ന്നാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്. നഗരസഭയില്‍ അടുത്തയിടെ അരങ്ങേറിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് 26ന് യുഡിഎഫ് കൗണ്‍ സിലര്‍മാരുടെയും നേതാക്കളുടേയും യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഇബ്രാഹിം കുഞ്ഞ് വി ഭാ ഗത്തിലെ മൂന്ന് പേരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഡി സി സി പ്രസിഡന്റ് ഷിയാസ് ഉറപ്പുനല്‍ കി യിട്ടുണ്ടെന്നാണ് സൂചന.
അതെസമയം അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃ ത്വം നല്‍കിയ വിപ്പ് കൈപ്പറ്റാന്‍ വിസമ്മതിച്ച നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഒടുവില്‍ പാര്‍ ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വിപ്പ് കൈപ്പറ്റി. ഡിസിസി അദ്ധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജ ന യോഗത്തിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസില്‍ നിന്ന് നാല് കൗണ്‍സിലര്‍മാരും നേരിട്ടെത്തി വിപ്പ് ഏറ്റുവാങ്ങി. 43 അംഗ കൗണ്‍സിലില്‍ പ്രമേയം അവതരി പ്പിക്കാന് 22 പേരുടെ പിന്തുണ വേണം. കൗണ്‍സില്‍ ബഹിഷ്‌ക്കരിച്ചാല്‍ പ്രമേയം തന്നെ ചര്‍ച്ച ചെ യ്യാന്‍ കഴിയില്ലെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍.
അവസാന മണിക്കൂര്‍ വരെ സ്വതന്ത്ര കൗണ്‍സിലര്‍മാരെ ചാക്കിലാക്കാന്‍ കൊണ്ട് പിടിച്ച ശ്രമത്തി ലാണ് പ്രതിപക്ഷം. പത്ത് ലക്ഷം രൂപയും നഗര സഭ ഭരണത്തില്‍ ചെയര്‍പേഴ്സന്‍ ഉള്‍പ്പെടെയു ള്ള സ്ഥാനങ്ങളുമാണ് വാഗ്ദാനം. ഉറ്റവര്‍ക്ക് ജോലി ഉള്‍പ്പെടെ വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും സ്വ തന്ത്രരുടെ നിലപാട് ഇന്ന് അറിയാന്‍ കഴിയും.തെരഞ്ഞെടുപ്പില്‍ യുഡിഎഫ് റിബലുകളായി ജ യിച്ച നാല് സ്വതന്ത്രന്മാരെ ഒപ്പം നിര്‍ത്താനായാല്‍ മുനിസിപ്പല്‍ ഭരണം പിടിച്ചെടുക്കാനാവുമെന്ന കണക്ക് കൂട്ടലിലാണ് ഇടത്പക്ഷം.
എന്നാല്‍ നാല് പേരില്‍ ഒരാളെ കിട്ടാതെ വന്നാല്‍ ലക്ഷ്യം നിറവേറ്റാനാകില്ല. ഈ സാഹചര്യത്തില്‍ മുനിസിപ്പല്‍ ഭരണത്തില്‍ ചെയര്‍ പേഴ്സന്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ വന്‍ ഓഫറുക ളാണ് ഇടത് പക്ഷം വാഗ്ദാനം നല്‍കിയിട്ടുള്ളത്. 17 അം ഗളുള്ള എല്‍ഡിഎഫിന് യുഡിഎഫ് റിബലായി വിജയിച്ച ഒരംഗത്തിന്റെ പിന്തുണ നിലവിലുണ്ട്. ഭരണത്തില്‍ തുടക്കം മുതല്‍ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ച നാല് സ്വതന്ത്രാര്‍ കൂടി മറുകണ്ടം ചാടിയാല്‍ മാത്രമേ കേവല ഭൂരിപക്ഷം നേടാന്‍ കഴിയൂ.