ദോഹ: താരിഫ് യുദ്ധത്തിൽ ഇന്ത്യയുമായി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് പൂർണമായും തീരുവ ഒഴിവാക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ട്രംപ് ഖത്തറിൽ പറഞ്ഞു. പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായെത്തിയ ട്രംപ് ദോഹയിൽ വ്യാഴാഴ്ച രാവിലെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു താരിഫും ഈടാക്കാതെയുള്ള ഒരു കരാർ ഇന്ത്യ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തുവെന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും അദ്ദേഹം പറഞ്ഞില്ല. പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായെത്തിയ ട്രംപ് ദോഹയിൽ വ്യാഴാഴ്ച രാവിലെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു താരിഫും ഈടാക്കാതെയുള്ള ഒരു കരാർ ഇന്ത്യ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തുവെന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും അദ്ദേഹം പറഞ്ഞില്ല.
