പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ഷാജുവിന്റെ മകള്‍ അഭി രാമി (11) യും മരണപ്പെട്ടതോടെയാണിത്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയി ടിച്ചുണ്ടായ അപകടത്തില്‍, പറവൂര്‍ തട്ടാന്‍പടി സ്വദേശി പത്മനാഭന്‍ (81), ഭാര്യ പാറു ക്കുട്ടി (79) എന്നി വര്‍ നേരത്തെ മരിച്ചിരുന്നു.
തൃശൂര്‍: തളിക്കുളം വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ഷാജുവിന്റെ മകള്‍ അഭിരാമി (11) യും മരണപ്പെട്ടതോടെയാണിത്. കെഎ സ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, പറവൂര്‍ തട്ടാന്‍പടി സ്വദേശി പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നി വര്‍ നേരത്തെ മരിച്ചിരുന്നു. ഇവരുടെ മകന്‍ ഷാജു, ഭാര്യ ശ്രീജ ആശുപ ത്രിയിലാണ്.
കൊപ്രക്കളത്ത് ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാ റിന്റെ മുന്‍വശം തകര്‍ന്നു. പ്രവര്‍ത്തകരാണ് ഉടന്‍ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയി ല്‍ എത്തിച്ചത്.