റിയാദ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട് തൗഹീദ് ജമാഅത്ത് (ടി.എൻ.ടി.ജെ) റിയാദ് വിങ് 143-ാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാമ്പിൽ 88ഓളം പേർ രക്തം ദാനം ചെയ്തു.
സഹജീവികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക എന്ന ഇസ്ലാമിക അധ്യാപനത്തിന് അനുസൃതമായാണ് രക്തദാനപരിപാടി നടത്തുന്നതെന്നും ഒരാളുടെ ജീവൻ രക്ഷിക്കാനായാൽ അത് ലോകത്തെ മുഴുവനാളുകളുടെയും ജീവൻ രക്ഷിച്ചതിന് തുല്യമാകുമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും ടി.എൻ.ടി.ജെ റി യാദ് റീജനൽ ബ്ലഡ് ഡൊണേഷൻ കോഓഡിനേറ്റർ ശൈഖ് പ്രേം നവാസ് ഉദ്ഘാടനചടങ്ങിൽ പറഞ്ഞു.
കഴിഞ്ഞ 19 വർഷത്തിനിടെ 142 രക്തദാന ക്യാമ്പുകൾ റിയാദിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരി ൽ നിരവധി തവണ സൗദി ആരോഗ്യമന്ത്രാലയം ടി.എൻ.ടി.ജെ യെ അവാർഡ് നൽകി ആദരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പറഞ്ഞു. മെഡിക്കൽ സിറ്റിയിലെ ബ്ലഡ് ബാങ്ക് മേധാവി അബ്ദുൽ ലത്തീ ഫ് ക്യാമ്പിന് ആവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകി.
