തമിഴ്നാട്ടിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. മരണനിരക്ക് ക്രമാതീതമായി ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 97 മരണങ്ങളാണ് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് 5864 പേർക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു
എന്നാൽ 5295 പേർക്ക് രോഗമുക്തി നേടാൻ കഴിഞ്ഞത് ചെറിയ ആശ്വാസം നൽകുന്നുമുണ്ട്. ചെന്നൈയിൽ ഇന്ന് മാത്രം പുതിയ 1175 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്ക വർധിപ്പിക്കുന്നു
കോയമ്പത്തൂരിൽ 303 കൊവിഡ് കേസുകളും, കന്യാകുമാരി ജില്ലയിൽ 248 കേസും തേനിയിൽ 261 ഉം പുതിയ രോഗികളും കോവിഡ് പോസിറ്റീവ് ആയി.