സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമ ന്ത്രി വീണാ ജോര്‍ജ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി രേഖാമൂലം ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോ ഗ്യമന്ത്രി വീണ ജോര്‍ജ്. ഡോക്ടര്‍മാര്‍ക്കെതിരെഅതിക്രമം വര്‍ധിച്ചെന്ന പ്രസ്താവന വിവാദമായതോ ടെ തിരുത്താനുള്ള ശ്രമവുമായി മന്ത്രി നീക്കം തുടങ്ങി. ഉത്തരം നല്‍കിയതില്‍ സാങ്കേതിക പിഴവ് സംഭവിച്ചെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. ഉത്തരം തിരുത്തി നല്‍കിയതാണ്. എന്നാ ല്‍ പഴയ ഉത്തരമാണ് അപ്‌ലോഡ് ചെയ്തത്. പുതിയ ഉത്തരം നല്‍കണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥി ച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രോഗികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി നിയമസഭയെ അറിയിച്ചത്.കോണ്‍ഗ്രസ് എംഎല്‍ എ മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി രേഖാമൂലം ഇക്കാര്യം നിയമസഭയി ല്‍ വ്യക്തമാക്കിയത്.
നിലവിലെ നിയമങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പര്യാപ്തമാണെ ന്നും മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയി ല്‍ വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങള്‍ക്കിട യില്‍ ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെ ന്നും മന്ത്രി പറഞ്ഞു.