ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. 2-ഡി ഓക്‌സി-ഡി ഗ്ലൂക്കോസ് എന്ന ഈ മരുന്നിന് ഡ്രെഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത്
ന്യൂഡല്‍ഹി : ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്ന് കോവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ കണ്ടെത്തി. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യ യില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. 2-ഡി ഓക്‌സി-ഡി ഗ്ലൂക്കോസ് എന്ന ഈ മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത്.
മരുന്നിന് രോഗശമന ശേഷി കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. വാക്‌സീന്‍ ക്ഷാമം നേരിടു മ്പോഴാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഉത്തരവ്. വെള്ളത്തില്‍ അലിയിച്ചു വായില്‍ കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്. രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല പ്രതി കരണം ലഭിച്ചതിനെ തുടര്‍ന്നാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഡിആര്‍ഡിഒയും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2- ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2ഡിജി) മരുന്ന് കോവി ഡിനെതിരെ വികസിപ്പിച്ചെടുത്തത്. മരുന്നില്‍ അടങ്ങിയിരി ക്കുന്ന സൂക്ഷ്മാണു രോഗികള്‍ക്ക് പെട്ടെന്നു രോഗമുക്തി നല്‍കുകയും കൃത്രിമ ഓക്സിജനെ ആശ്ര യിക്കുന്നത് കുറയ്ക്കുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഈ മരുന്നു നല്‍കിയ കൂടുതല്‍ രോഗികള്‍ ക്കും പെട്ടെന്നു തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആകുകയും ചെയ്തു.
110 രോഗികളിലാണ് രണ്ടാം വട്ട പരീക്ഷണം നടത്തിയത്. രാജ്യത്തുടനീളമുള്ള ആറ് ആശുപത്രിക ളിലാണ് മൂന്നാംവട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവര്‍ക്കും മരുന്ന് ഏറെ ഫലപ്രദമാണെ ന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കിടത്തിച്ചികിത്സയിലുള്ളവര്‍ക്ക് ഈ മരുന്ന് കൊടുത്ത് മൂന്ന് ദിവസ ത്തില്‍ രോഗം ഭേദമായെന്നാണ് വിവരം. കൂടുതല്‍ പരീക്ഷണത്തിലേക്ക് പോകാതെ അടിയന്തര മായി മരുന്ന് ലഭ്യമാക്കാനാവും ശ്രമം.