ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നാണ് 20 കാരനായ പ്രതി സാഹിലിനെ പൊ ലീസ് പിടികൂടിയത്. പ്രതിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെ ന്നാണ് സൂചന
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടു ത്തിയ പ്രതി അറസ്റ്റില്‍. ഉ ത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നാണ് 20 കാ രനായ പ്രതി സാഹി ലിനെ പൊലീസ് പിടികൂടിയത്. പ്രതിയെ രഹസ്യകേന്ദ്ര ത്തില്‍ ചോദ്യം ചെ യ്തു വരികയാണെന്നാണ് സൂചന.
കൊല്ലപ്പെട്ട സാക്ഷി ദീക്ഷിതിന്റെ വീടിന് സമീപത്തു വെച്ചാണ് അതിക്രൂര കൊല പാതകം നടന്നത്. പെ ണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയ പ്രതി 20 ലേറെ തവണ കു ത്തിപ്പരിക്കേല്‍പ്പിച്ചു. നിലത്തു വീണ പെ ണ്‍കുട്ടിയുടെ തലയില്‍ വലിയ കല്ലുകൊ ണ്ട് ഇടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.
ആളുകള്‍ കാണ്‍കെയായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി യത്. അരുംകൊലയുടെ ദൃ ശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇതിനു പിന്നാലെ പ്രതിയെ കണ്ടെത്താന്‍ ആറു പൊ ലീസ് ടീമിനെയാണ് നിയോഗിച്ചത്.