കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരിശോധിക്കുകയാണ്. കോടതി വിധികളെ സര്‍ക്കാര്‍ ബഹു മാനിക്കുന്നില്ലെന്നും സുപ്രീം കോടതി ആരോപിച്ചു.
ന്യൂഡല്‍ഹി: രാജ്യത്തെ ട്രൈബ്യൂണലുകളെ ദുര്‍ബലപെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു വെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം.കേന്ദ്ര സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരിശോധിക്കുക യാണ്. കോടതി വിധികളെ സര്‍ക്കാര്‍ ബഹുമാനിക്കുന്നില്ലെന്നും സുപ്രീം കോടതി ആരോപിച്ചു. ട്രൈബ്യൂണല്‍ പരിഷ്‌കരണ നിയമം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്ര സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം കൂടി നല്‍ കി.ഒഴിവുകള്‍ നികത്താത്തതിന് കേന്ദ്രത്തെ വി മര്‍ശിക്കുകയും പത്ത് ദിവസത്തിനകം ഒഴി വുകള്‍ നികത്താന്‍ ആവശ്യപ്പെടുകയും ചെയ്ത് ഓഗസ്റ്റ് 17ന് സുപ്രീംകോടതി ഉത്തരവി റക്കിയിരിക്കുന്നു. ആ ഉത്തരവ് നടപ്പാക്കത്തതിനാണ് ഇന്നത്തെ വിമര്‍ശനം.
ട്രൈബ്യൂണലുകളെ അപ്രസക്തമാക്കാനും അവഹേളിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. ട്രൈ ബ്യൂണലുകളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസിലാണ് ഒഴിവുകള്‍ നികത്താതെ നീട്ടി ക്കൊണ്ടുപോകുന്ന കേന്ദ്ര നടപടിയെ കോടതി വിമര്‍ശിച്ചത്. 19 ചെയര്‍മാന്മാരുടെയും 110 ജുഡീഷ്യ ല്‍ അംഗങ്ങളുടെയും ഒഴിവാണ് ട്രൈബ്യൂണലുകളില്‍ ഉള്ളത്. നല്‍കിയ സമയത്തിനുള്ളില്‍ ഒഴി വുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കി.
എന്നാല്‍ ഇന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ മാ ത്രമാണ് നിയമനം നടത്തിയതെന്ന് സോളിസി റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതാണ് കോട തിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്. ചെയര്‍മാനും അംഗങ്ങളും ഇല്ലാത്തതിനാല്‍ പല ട്രൈബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.