ട്രെയിന്‍ തീവയ്പില്‍ മരിച്ച റഹ്മത്തിന്റേയും നൗഫിഖിന്റെയും വീട്ടിലെത്തി ബന്ധുക്ക ളെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി മരി ച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി
കണ്ണൂര്‍: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണ റായി വിജയന്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും സിപിഎം ക ണ്ണൂ ര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാ ജനും ഉണ്ടായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി മരിച്ചവരുടെ കു ടുംബാംഗങ്ങള്ക്ക് കൈമാറി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50ഓടെയാണ് മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. ട്രെയിന്‍ തീവയ്പ് കേസിലെ അന്വേഷണ സംഘവുമായി മുഖ്യമന്ത്രി കൂടിക്കാ ഴ്ച നടത്തി. എഡിജിപി എം.ആര്.അജിത് കു മാര്‍ റേഞ്ച് ഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ഇതിന് ശേഷം ട്രെയിന്‍ തീവയ്പില്‍ മരിച്ച റഹ്മത്തിന്റേയും നൗഫിഖിന്റെയും വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചു. സന്ദര്‍ശന സമയത്ത് ട്രെയിന്‍ തീവയ്പ് കേസിന്റെ അന്വേഷണ ചുമതലയുള്ള എഡിജിപി എം.ആര്.അജിത് കുമാറും റേഞ്ച് ഐജി നീരജ് കുമാര്‍ ഗുപ്തയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.