ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയസ് ഫാന്റം ലേലത്തില്‍ വെച്ചതിന് പിന്നാലെ അത് സ്വന്തമാക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ഇറങ്ങുകയാണ്. ലേലത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
Also read: 20 സെക്കന്റുകൊണ്ട് ട്രംപിന്റെ 34 നില കെട്ടിടം തവിടുപൊടി; ഉപയോഗിച്ചത് 3,000 ഡൈനാമിറ്റുകള്‍
അമേരിക്കന്‍ ലേല വെബ്‌സൈറ്റായ മെകം ഓഷന്‍സിലാണ് വാഹനം ലേലത്തിന് വെച്ചിരിക്കുന്നത്. പ്രസിഡന്റ് പദവിയിലെത്തും മുന്‍പ് വരെ ട്രംപ് ഈ വാഹനമാണ് ഉപയോഗിച്ചത്. ഇപ്പോള്‍ ഈ കാറിന്റെ ഉടമസ്ഥന്‍ ട്രംപ് അല്ല.
നിലവില്‍ 56,700 മൈലാണ് (91,249 കിലോമീറ്റര്‍) ഈ ആഡംബരവാഹനം ഒടിയിട്ടുള്ളത്. 2010-ല്‍ റോള്‍സ് റോയ്‌സ് പുറത്തിറക്കിയ 537 യൂണിറ്റുകളില്‍ ഒന്നാണ് ട്രംപ് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) ഈ വാഹനത്തിന് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വില.
















