പുതിയ സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കുന്നതിനോടൊപ്പം അതിവേഗം റിസൾട്ട് ലഭ്യമാക്കാനുള്ള നടപടികളും തുടങ്ങി . അതിനാവശ്യമായ മനുഷ്യവിഭവശേഷി വർധിപ്പിക്കും. സ്വകാര്യ ലാബുകൾ പരമാവധി ഉപയോഗപ്പെടുത്തും. പരിശോധനാ കേന്ദ്രങ്ങൾ കൂടുതൽ തുടങ്ങുന്നതിന് അടിയന്തര പ്രാധാന്യം നൽകും.
എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കും. 100 കിടക്കകളെങ്കിലുമുള്ള സെൻററാണ് ഓരോ പഞ്ചായത്തിലും ആരംഭിക്കുക. ഇതിന്റെ നടത്തിപ്പിനാവശ്യമായ ആരോഗ്യപ്രവർത്തകരെയും കണ്ടെത്തും.
ആരോഗ്യപ്രവർത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവർത്തനം വിപുലപ്പെടുത്തും. ഏതു നിമിഷവും സേവനം ലഭ്യമാകുന്ന രീതിയിൽ സേനയെപ്പോലെ പ്രവർത്തിക്കുന്ന സംവിധാനമാണ് ഉണ്ടാക്കുന്നത്. സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ടവർ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും പ്രവർത്തിക്കുന്നവരും ആരോഗ്യമേഖലയിൽ നിയോഗിക്കാൻ കഴിയുന്ന, വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവരും ഉൾക്കൊള്ളുന്ന ഒരു സംവിധാനം കൊണ്ടുവരാനാണ് സർക്കാർ സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതിൽ ഇതുമായി സഹകരിപ്പിക്കും. അതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കും
