രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിനോദസഞ്ചാരികളുമായി വിദേശ ആഡം ബരക്കപ്പല്‍ കൊച്ചി തുറമുഖത്തെത്തി.വിനോദസഞ്ചാരത്തിന് ഊര്‍ജം പകര്‍ക്ക് അടുത്ത മേയ് മാസത്തിനിടെ 19 കപ്പലുകള്‍ കൂടി സഞ്ചാരികളുമായി കൊച്ചി യിലെത്തും
കൊച്ചി: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിനോദസഞ്ചാരികളുമായി വിദേശ ആഡംബരക്കപ്പ ല്‍ കൊച്ചി തുറമുഖത്തെത്തി. വിനോദസഞ്ചാരത്തിന് ഊര്‍ജം പകര്‍ക്ക് അടുത്ത മേയ് മാസത്തിനി ടെ 19 കപ്പലുകള്‍ കൂടി സഞ്ചാരികളുമായി കൊച്ചിയിലെത്തും.
കോവിഡ് പ്രതിസന്ധിക്കുശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്കു പുത്തന്‍ ഉണര്‍വേകിയാണ് വി ദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ 2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തിയത്. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ തുടങ്ങിയ അണിനിരത്തി ഊഷ്മളമായ വരവേല്‍പ്പാണ് യൂറോപ്പ 2ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സി ലും ഇന്ത്യ ടൂറിസം കൊച്ചിയും തുറമുഖ അതോറിറ്റിയും ചേര്‍ ന്ന് ഒരുക്കിയത്.
വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചി ക്രൂയിസ് ടെര്‍മിനലില്‍ നങ്കൂരമിട്ട കപ്പലില്‍ 257 വിദേശ വിനോ ദ സഞ്ചാരികളും 372 ജീവനക്കാരുമാണുള്ളത്. കൊച്ചിയിലിറങ്ങിയ സഞ്ചാരികള്‍ ആലപ്പുഴ, മട്ടാ ഞ്ചേരി, ഫോര്‍ട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങള്‍ പകല്‍ സഞ്ചരിച്ചു. രാത്രിയില്‍ കപ്പല്‍ കൊച്ചിയില്‍ നിന്ന് തായ്ലന്‍ഡിലേക്ക് യാത്രയായി.മേയ് വരെ നീളുന്ന ടൂറിസം സീസണില്‍ 19 കപ്പലുകള്‍ കൂടി കൊച്ചിയില്‍ എത്തുമെന്ന് തുറമുഖ അതോറിറ്റി ചെയര്‍പേഴ്സണ്‍ ഡോ.എം.ബീന അറിയിച്ചു.
ആദ്യമായി കൊച്ചിയിലെത്തുന്ന മൂന്നു കപ്പലുകളും ഇതില്‍പ്പെടും. ടൂറിസം പ്രോത്സാഹിപ്പിക്കുന്ന തിന്റ ഭാഗമായി മേയ് വരെ തുറമുഖ നിരക്കുകളില്‍ ഇളവുകള്‍ നല്‍കും. എമിഗ്രേഷന്‍ നടപ ടികളും ലളിതമാക്കും.വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ കൊച്ചിയില്‍ എത്തു മെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.