വിശ്വാസമില്ലെങ്കില്‍ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകാ യുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയു ന്നത് ശരിയല്ല. ആള്‍ക്കൂട്ട അധിഷേപം നടത്തുകയാണ്. കോടതിയില്‍ പറയേണ്ട കാ ര്യമേ പറയാവൂവെന്നും ലോകായുക്ത പ്രതികരിച്ചു.
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ റിവ്യൂ ഹര്‍ജി പരിഗണിക്കു ന്നതിനിടെ പരാതിക്കാരന്‍ ശശികുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത. ടെലിവിഷന്‍ ചാനലില്‍ ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍ പറഞ്ഞ വാക്കുകള്‍ ലോകായുക്തയുടെ ശ്രദ്ധയില്‍പെ ട്ടതിനെ തുടര്‍ന്നാണ് വിമര്‍ശനം.
മുഖ്യമന്ത്രി ഞങ്ങളെ സമ്മര്‍ദ്ദത്തില്‍ ആക്കി എന്ന് പറഞ്ഞ് നടക്കുന്നു. പരാതിക്കാരന്‍ നേരിട്ട് വന്നെങ്കില്‍ അത് ചോദിച്ച് അറിയാമായിരുന്നു.ജഡ്ജിമാരെ അപമാനിക്കാന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെ ന്നും ഞങ്ങളില്‍ നിന്ന് നീതി കിട്ടില്ലെന്ന് പറഞ്ഞ് നടക്കുന്നുവെന്നും ലോകായുക്ത പറഞ്ഞു. ഇത്തരത്തി ല്‍ ജഡ്ജിമാരെ അപമാനിക്കുന്ന ത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ട ലോകായുക്ത മൂന്ന് പേരടങ്ങിയ ബെ ഞ്ച് വന്നാല്‍ അനുകൂല വിധി ഉണ്ടാകില്ല എന്നു കരുതിയാണോ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നും ശശികുമാര്‍ന്റെ അഭിഭാഷകനോട് ചോദിച്ചു.
വിശ്വാസമില്ലെങ്കില്‍ എന്തിനാണ് കേസ് ലോകായുക്ത പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു. ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയു ന്നത് ശരിയല്ല. ആള്‍ക്കൂട്ട അധിഷേ പം നടത്തുകയാണ്. കോടതിയില്‍ പറയേണ്ട കാര്യമേ പറയാവൂവെന്നും ലോകായുക്ത പ്രതികരിച്ചു. ഹ ര്‍ജി വീണ്ടും ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. റിവ്യൂ ഹര്‍ജി നാളെ 12 മണിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് കേസ് പരിഗണിക്കുക.
നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിശാല ബെഞ്ചും കേസ് പരിഗണിക്കുന്നുണ്ട്. ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച ശേഷമേ ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കാവൂവെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. റിവ്യൂ ഡിവിഷന്‍ ബെഞ്ച് കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. കക്ഷിയോട് മിതത്വം പാലിക്കാന്‍ പറയണമെന്ന് പരാതിക്കാര ന്റെ അഭിഭാഷകനോട് ലോകായുക്ത ആവശ്യപ്പെട്ടു.