ടി കെ സി വടുതല ജന്മശതാബ്ദി ആഘോഷത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ടി കെ സി രചിച്ച ‘ചങ്കരാന്തി അട’ എന്ന കഥയെ ആസ്പദമാക്കി നിര്‍മിച്ച ഷോര്‍ട്ട് ഫി ലിം ഇന്ന് മുന്‍ മന്ത്രി ജി സുധാകരന്‍ പ്രകാശനം ചെയ്യും.
ആലപ്പുഴ: സാഹിത്യകാരനും പാര്‍ലമെന്റംഗവുമായിരുന്ന ടി കെ സി വടുതലയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ടി കെ സി രചിച്ച ‘ചങ്കരാന്തി അട’ എന്ന കഥയെ ആസ്പദ മാക്കി നിര്‍മിച്ച ഷോര്‍ട്ട് ഫിലിം ഇന്ന് മുന്‍ മ ന്ത്രി ജി സുധാകരന്‍ പ്രകാശനം ചെയ്യും. വൈ കീട്ട് നാലിന് പൊന്നാംവെളിയിലെ പട്ടണക്കാട് ബ്ലോക്ക് പ ഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പരിപാടി.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ജീവന്‍, ഹരികുമാര്‍ വാലേത്ത്, സംവിധായകന്‍ എറണാകുളം പൊന്നന്‍, സിനിമതാരം എഴുപുന്നബൈജു, മീഡിയ ബുള്‍ ചാനല്‍ എഡിറ്റര്‍ ജി ശിവന്‍, ആഘോഷസമതി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ.പി എസ് രഘൂത്തമന്‍, ജനറല്‍ കണ്‍വീനര്‍ ഷാജി ജോര്‍ ജ്, സി എ കുഞ്ഞികൃഷ്ണന്‍, ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പങ്കെടുക്കും. ടി കെ സി വടുതല ഫൗണ്ടേഷ ന്‍പ്രസിഡന്റ് കെ എം ശരത്ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.