സംസ്ഥാനത്ത് പെന്‍ഷന്‍ ലഭിക്കുന്നതിനായി എ.ആര്‍.ടി. കേന്ദ്രങ്ങള്‍ മുഖേന അ പേക്ഷ സമര്‍പ്പിച്ചത് 9,353 രോഗബാധിതരാണ്. 2021 മുതല്‍ 2022 വരെയുള്ള കാല യളവില്‍ ഇത്രയും പേര്‍ക്ക് നല്‍കാനുള്ളത് 12.11 കോടി രൂപയാണെന്ന് വിവരാവ കാശ നിയമപ്രകാരം നല്‍കിയ അപേ ക്ഷയുടെ മറുപടിയായി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊ സൈറ്റി (കെ.എസ്.എ.സി.എസ്.) വ്യക്തമാക്കുന്നു
കൊച്ചി : ”ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. ഓഫീസില്‍ കയറിയിറങ്ങി മടുത്തു. ഇതിന്റെ പേരില്‍ സമരം ചെയ്യാനുള്ള ശാരീരിക, മാനസികാരോഗ്യവുമില്ല. മറ്റുള്ളവര്‍ക്കിതൊരു ചെറിയ തുകയാ യിരിക്കും. പക്ഷെ ഞങ്ങള്‍ക്ക് അത് ചെറുതല്ലാത്ത ആശ്വാസമാണ്. ഞങ്ങളെ ചേര്‍ത്തു പിടിക്കേണ്ട, അ കറ്റി നിര്‍ത്താതിരുന്നൂടെ?.” മാസങ്ങളായി പെന്‍ഷ ന്‍ മുടങ്ങിയ എച്ച്.ഐ.വി. ബാധിതയായ യുവതി യുടെ പൊള്ളുന്ന വാക്കു കളാണിത്. ഇത് ഒരുരോഗിയുടെ മാത്രം രോദനമല്ല, സംസ്ഥാനത്തെ രോഗ ബാധിതരായ ആയിരകണക്കിന് പേരുടെ ശബ്ദമാണ്.
സര്‍ക്കാര്‍ ആശുപത്രികളിലെ ആന്റി റിട്രോവൈറല്‍ സെന്ററുകളില്‍(എ.ആര്‍.ടി.) രജിസ്റ്റര്‍ ചെയ്തു ചികി ത്സയെടുക്കുന്നവര്‍ക്കും എച്ച്.ഐ.വി. അണുബാധിതര്‍ക്കുമായി പ്രതിമാസം ആയിരം രൂപയാണ് സം സ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കിയിരുന്നത്. ഇതാണ് കഴിഞ്ഞ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്നത്. സംസ്ഥാനത്ത് പെന്‍ഷന്‍ ലഭിക്കു ന്നതിനായി എ.ആര്‍.ടി. കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചത് 9,353 രോഗബാധിതരാണ്. 2021 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇത്രയും പേര്‍ക്ക് നല്‍കാനുള്ളത് 12.11 കോടി രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടിയായി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി (കെ.എസ്.എ. സി.എസ്.) വ്യക്തമാക്കുന്നു.
2012 മുതലാണ് എയ്ഡ്സ് രോഗികള്‍ക്ക് പെന്‍ഷന്‍ നല്‍കി തുടങ്ങിയത്. ആദ്യം പ്രതിമാസം യാത്രാബ ത്തയായി 120 രൂപയും ധനസഹായമായി 400 രൂപയും ഉള്‍പ്പെടെ ആ കെ 520 രൂപയാണ് നല്‍കിയിരുന്ന ത്. പിന്നീടിത് ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ഓരോ സാമ്പത്തിക വര്‍ഷവും സര്‍ക്കാര്‍ അനുവദി ക്കുന്ന ഫണ്ടില്‍ നിന്നാണ് എച്ച്.ഐ. വി. അണുബാധിതര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തിരുന്നത്. എന്നാ ല്‍ നിലവില്‍ ഫണ്ട് ലഭ്യമാകാതയതോടെയാണ് ഇത്രയും കോടി രൂപ കുടിശ്ശികയായതെന്നും ഫണ്ട് ലഭി ച്ചാലേ തുക വിതരണം ചെയ്യാനാവൂ എന്നും കാക്കനാട് സ്വദേശി രാജു വാഴക്കാലക്കു നല്‍കിയ വിവ രാവ കാശ മറുപടിയില്‍ കെ.എ.സ്.എ.സി.എസ് വിശദമാക്കി.
സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ് എയ്ഡ്സ് രോ ഗികളില്‍ ഭൂരിഭാഗവും. ഇത്രയും ആളുകള്‍ക്ക് ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കേണ്ട സമ യം അതിക്രമിച്ചിരിക്കേ ആകെ കിട്ടുന്നതുപോലും കൃത്യമായി നല്‍കാത്തത് പ്രതിഷേധാര്‍ഹവും വേദനാ ജനകവുമാണെന്ന് പേരു വെ ളിപ്പെടുത്താനാഗ്രഹിക്കാത്ത രോഗികള്‍ ചൂണ്ടിക്കാട്ടുന്നു.