കൊച്ചിയില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ അക്രമം നടത്തിയത് മുന്‍ മേയര്‍ ടോണി ചമ്മിണി യുടെ നേതൃത്വത്തില്‍. ടോണി ചമ്മിണി അടക്കം ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ ക്കെതിരെ ജാമ്യമി ല്ലാ കുറ്റം ചുമ ത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു
കൊച്ചി: കൊച്ചിയില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ അക്രമം നടത്തിയത് മുന്‍ മേയര്‍ ടോണി ചമ്മിണി യുടെ നേതൃത്വത്തില്‍. ടോണി ചമ്മിണി അടക്കം ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വ കുപ്പുകള്‍ പ്രകാരമാണ് കേസ്.
ടോണിയുടെ നേതൃത്വത്തിലുളള ഏഴംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. സംഘ ത്തില്‍ ഒരാള്‍ വാഹനത്തിന്റെ ഡോര്‍ വലിച്ച് തുറന്ന് ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറ ഞ്ഞു. ഇതിനിടെ മറ്റൊരാള്‍ വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് തല്ലിത്തകര്‍ത്തു. ജോജുവിന്റെ വാഹന ത്തിന് ആറ് ലക്ഷം രുപയുടെ ന ഷ്ടമുണ്ടായതായും പൊലീസ് പറഞ്ഞു.
അതേസമയം കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെ പ്രതിഷേധിച്ച് പ്രവര്‍ത്തകരോട് തട്ടിക്കയറിയ നടന്‍ ജോജു ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തി ല്ല. റോഡ് ഉപരോധിച്ചതിനും വാഹനം തല്ലിതകര്‍ത്തതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു. ജോജുവിനെതി രായ വനിതാ നേതാക്കളുടെ പരാതിയില്‍ വിശദമായി പരിശോധന നടത്തിയ ശേഷം ശേഷം തുടര്‍ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ധനവിലവര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ പാത ഉപരോധത്തിത്തിനി ടെയാണ് ജോജുവിനെതിരെ അക്രമം ഉണ്ടായത്. ദേശീയപാതയില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെ വാഹന ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ച സാഹചര്യത്തിലാണ് ജോജു പ്രതിഷേധവുമായി രംഗ ത്തുവന്നത്. ജോജു കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.കോവിഡ് കാലത്ത് ജീവിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുന്നവരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു പ്രതികരിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് നടത്തി. തൃശൂര്‍ മാളയിലെ വീട്ടിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാ ര്‍ച്ച് നടത്തിയത്. ജോജു സ്ത്രീ പ്രവര്‍ത്ത കരോടക്കം അപമര്യാദയായി പെരുമാറിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. താന്‍ മദ്യപിച്ചല്ല വന്ന തെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും നടന്‍ ജോജു ജോര്‍ജ് പറഞ്ഞു. താന്‍ ഷോ നട ത്തിയതല്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം ജോജു ജോര്‍ജ് പ്രതികരിച്ചു.
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ദേശീയ പാത ഉപരോധിക്കാന്‍ കോണ്‍ഗ്രസ് തീരുമാ നിച്ചത്. ഇതിനെ തുടര്‍ന്നാണ് ദേശീയ പാതയില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ഭാഗത്ത് വാഹ നഗതാഗതം സ്തംഭിച്ചത്. ഗതാഗതകുരുക്ക് രൂക്ഷമായതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷ പ്പെട്ടത്. ഇതില്‍ കുടുങ്ങി യതോടെയാണ് ജോജു പ്രതിഷേധവുമായി രംഗത്തുവന്നത്. ജോജുവിനെതി രെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ നടുറോഡില്‍ രൂക്ഷമായ വാക്കുതര്‍ക്ക മാണ് ഉണ്ടായത്.