ആഗസ്റ്റ് 26, 27, 31, സെപ്തംബര്‍ ഒന്ന്, രണ്ട് തിയതികളിലാണ് പരീക്ഷകള്‍ നടക്കുക.നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍.ടി.എ) പരീക്ഷ നട ത്തുന്നത്
ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ മെ യിന്‍ (ജെ.ഇ.ഇ മെയിന്‍) നാലാം സെഷന്‍ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. രാജ്യത്തെ പ്രമുഖ എ ന്‍ജിനീയറിങ് കോളജുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയാണ് ജെഇഇ മെയ്ന്‍. ആഗസ്റ്റ് 26, 27, 31, സെപ്തംബര്‍ ഒന്ന്, രണ്ട് തിയതികളിലാണ് പരീക്ഷകള്‍ നടക്കുക.നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാ ണ് (എന്‍.ടി.എ) പരീക്ഷ നട ത്തുന്നത്.
ഇത്തവണത്തെ അവസാന പരീക്ഷയില്‍ 7.3 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തി നകത്തും പുറത്തുമായി 334 നഗരങ്ങളിലാ യാണ് പരീക്ഷ നടക്കുന്നത്. 12 കേന്ദ്രങ്ങളാണ് രാജ്യത്തി ന് പുറത്ത് നിന്നുള്ളത്. ദുബൈ, മസ്‌ക്കറ്റ്, റിയാദ്, ഷാര്‍ജ, ദോഹ, കുവൈത്ത്, ബഹ റൈന്‍, കൊ ളംബോ, കാഠ്മണ്ഡു, ക്വാലാലംപൂര്‍, ലാഗോസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് രാജ്യത്തിന് പുറ ത്തെ പരീക്ഷ കേന്ദ്രങ്ങള്‍.
ഔദ്യോഗിക വെബ്സൈറ്റില്‍ ഡൗണ്‍ലോഡ് ജെഇഇ മെയ്ന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ കൈമാറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. https://jeemain.nta.nic.in/ എന്ന വെബ്സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് പ്രിന്റെടുത്ത് സൂക്ഷിക്കണം.