അബുദാബി : ജീവൻ രക്ഷാ വാക്സീനുകൾ വേഗത്തിൽ ലഭ്യമാക്കാൻ അബുദാബിയിൽ റീജനൽ വാക്സീൻ വിതരണ കേന്ദ്രം തുറന്നു. വ്യത്യസ്ത കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിച്ച് വിതരണം ഊർജിതമാക്കാനാണ് പദ്ധതി. ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി. വാക്സീൻ ഗവേഷണ വികസന ശ്രമങ്ങൾ ശക്തമാക്കി ലഭ്യത കൂട്ടുന്നതിന് രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.
