കുവൈത്ത് സിറ്റി: ഖത്തറിലെ ദോഹയിൽ നടന്ന ജി.സി.സി വിദേശകാര്യ മന്ത്രി കൗൺസിലിന്റെ 45ാമത് യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പങ്കെടുത്തു. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ യോഗം ആരായുകയും മിഡിൽ ഈസ്റ്റിലെ ഭയാനകമായ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
നിരപരാധികളുടെ ജീവൻ സംരക്ഷിക്കുന്നതിനും പ്രാദേശിക സുരക്ഷ സംരക്ഷിക്കുന്നതിനുമായി യുദ്ധം വ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു.
