ജിസിസി രാജ്യങ്ങളിലെ മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം കുവൈത്തില്‍ . സ്മാര്‍ട് മുനിസിപ്പാലിറ്റി എന്ന പേരിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.
കുവൈത്ത് സിറ്റി : പതിനൊന്നാമത് ജോയിന്റ് ഗള്‍ഫ് മുനിസിപ്പല്‍ വര്‍ക്‌സ് കോണ്‍ഫറന്‍സിന് കുവൈത്ത് സിറ്റി അതിഥേയത്വം വഹിക്കും.
മുന്നു ദിവസം നീളുന്ന പരിപാടിയില്‍ ഗള്‍ഫ് മേഖലയിലെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തെ കോണ്‍ഫറന്‍സ് നടന്നിരുന്നില്ല.
കുവൈത്ത് മുനിസിപ്പാലിറ്റിയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.
മെയ് പത്തു മുതല്‍ പന്ത്രണ്ട് വരെയാണ് സ്മാര്‍ട് മുനിസിപ്പാലിറ്റി എന്ന പേരില്‍ നടക്കുന്നത്.
ഡിജിറ്റല്‍ സംവിധാനങ്ങളിലൂന്നിയ സ്മാര്‍ട് മുനിസിപ്പാലിറ്റി സേവനങ്ങള്‍ എന്ന ആശയത്തിലൂന്നിയാണ് ഇക്കുറി കോണ്‍ഫറന്‍സ് നടത്തുക. ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഫലപ്രദമായി ഉപയോഗമാണ് പ്രധാന അജണ്ട.
സ്മാര്‍ട് സംവിധാനങ്ങളിലൂടെ കാര്യക്ഷമമായ സേവനം ഉറപ്പുവരുത്തകയാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറലും ജിസിസി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് സംഘാടക സമിതി അധ്യക്ഷനുമായ എഞ്ചിനീയര്‍ അഹമദ് അല്‍ മന്‍ഫൗതി പറഞ്ഞു.
വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് റീസൈക്കിള്‍ മേഖലയിലെ ആധുനികവല്‍ക്കരണം, മുനിസിപ്പല്‍ ജോലികളില്‍ സന്നദ്ധ സേവകരുടെ പങ്കാളിത്തം എന്നിവയും ചര്‍ച്ച ചെയ്യും. ഈ വിഷയങ്ങളിലുള്ള അനുഭവള്‍ പങ്കുവെയ്ക്കുകയും പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.