കരിപ്പൂർ : ഒമാൻ എയറിന്റെ ജിദ്ദ–മസ്കത്ത്–കോഴിക്കോട് വിമാനം മസ്കത്തിൽ കേടായി. കോഴിക്കോട്ടേക്കുള്ള യാത്രക്കാരും കോഴിക്കോട്ടുനിന്ന് വിമാനത്തിൽ മസ്കത്തിലേക്കുള്ള യാത്രക്കാരും ഇരു വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം പ്രയാസത്തിലായി.ഇന്നലെ രാത്രി 8.15ന് കരിപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം . പകരം വിമാനത്തിൽ യാത്രക്കാരെ ഇന്ന് രാവിലെ കരിപ്പൂരിൽ എത്തിച്ച് തുടർ സർവീസ് നടത്തുമെന്നാണ് വിവരം.
