ജിദ്ദ : പലതരം പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യൻ പ്രവാസികൾക്ക് അവയൊക്കെ ബോധ്യപ്പെടുത്താനും അവതരിപ്പിക്കാനും അവസരവും വിവിധ സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് നടത്തും.ഈ മാസം 19ന് വൈകിട്ട് 4 മുതൽ രാത്രി 8 വരെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഓപ്പൺ ഹൗസിൽ ദീർഘകാലമായി ഇഖാമ പുതുക്കാതെ ജോലിചെയ്യുന്ന സ്ഥാപനവുമായി വിവിധ പ്രശ്നങ്ങൾ നേരിടുന്നവർ, സ്പോൺസർ ഹൂറൂബ് ആക്കിയതിന്റെ പേരിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്കൊക്കെ പ്രയോജനപ്പെടുത്താവുന്നതാണ്.പൂർണ്ണമായ പേര്, പാസ്പോർട്ട് കോപ്പി, നമ്പർ, ഇഖാമ നമ്പർ, ബന്ധപ്പെടേണ്ട ഫോൺ-മൊബൈൽ നമ്പർ, സൗദിയിലെ മേൽവിലാസം എന്നിവ സഹിതം conscw.jeddah@mea.gv.in ,vccw.jeddah@mea.gov.in എന്നീ ഇമെയിൽ വിലാസത്തിൽ പ്രശ്നങ്ങൾ-പരാതികൾ അയക്കാം.









