കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. അടുത്ത ഏ താനും ദിവസങ്ങള്‍ക്കുള്ളില്‍ വലിയൊരു ആക്രമണത്തിന് തീവ്രവാദികള്‍ കോ പ്പുകൂട്ടു ന്നതായി രഹസ്യവിവരം ലഭിച്ചതിനാല്‍ സുരക്ഷാ സേനകള്‍ അതീവ ജാ ഗ്രതയിലായിരുന്നു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീക രരെ വധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനി ടെയുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വലിയൊരു ആക്ര മണത്തിന് തീവ്രവാദികള്‍ കോപ്പുകൂട്ടുന്നതായി രഹസ്യവിവരം ലഭിച്ചതിനാല്‍ സുരക്ഷാ സേനകള്‍ അ തീവ ജാഗ്രതയിലായിരുന്നു.
കൊല്ലപ്പെട്ടവര്‍ പ്രദേശവാസികളാണെന്ന് പൊലീസ് അറിയിച്ചു. ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബ യില്‍ അംഗങ്ങളായിരുന്ന ശാകിര്‍ മാജിദ് നജര്‍,ഹനാന്‍ അഹ്‌മദ് സേഹ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇ വര്‍ ഷോപിയാന്‍ സ്വദേശികളാണ്.
കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവരും ഭീകര സംഘടനയില്‍ ചേര്‍ന്നതെന്നും പൊലീസ് അറിയിച്ചു. ഇവരുടെ പക്കല്‍ നിന്ന് ഒരു എ കെ 47ഉം ഒരു പിസ്റ്റളും വെടിത്തിരയും കണ്ടെ ത്തിയിട്ടുണ്ട്. ഇന്നലെ കുപ്വാര ജില്ല യിലെ മാച്ചില്‍ സെക്ടറില്‍ നിയന്ത്രണരേഖക്കടുത്ത് നുഴഞ്ഞുകയറ്റം പോലീസും സൈന്യവും വിഫലമാ ക്കിയിരുന്നു. വെടിവെപ്പി ല്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.