ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും സേനാംഗങ്ങള്‍ക്കും ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സു ലൂരില്‍ നിന്ന് വ്യോമസേന യുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹി പാലം വിമാനത്താവള ത്തില്‍ മൃതദേഹങ്ങള്‍ എത്തിച്ചതിന് പി ന്നാലെയാണ് അദ്ദേഹം അന്ത്യാഞ്ജലി നല്‍കിയത്
ന്യൂഡല്‍ഹി :കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറ ല്‍ ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും സേനാംഗങ്ങള്‍ക്കും ആദരമര്‍ പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുലൂ രില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡല്‍ഹി പാലം വിമാനത്താവള ത്തില്‍ മൃതദേ ഹങ്ങള്‍ എത്തിച്ചതിന് പിന്നാലെയാണ് അദ്ദേഹം അന്ത്യാഞ്ജലി നല്‍കിയത്. വ്യോമതാവളത്തിലെ ടെ ക്‌നിക്കല്‍ ഏരിയയിലേക്ക് മൃതദേഹങ്ങള്‍ മാറ്റിയ ശേഷമാണ് അന്തിമോപചാര ചടങ്ങുകള്‍ ആരംഭിച്ചത്
ബിപിന്‍ റാവത്തിന്റെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കുടും ബാംഗങ്ങളെ ആശ്വസിപ്പിച്ചു. മറ്റ് സേനാംഗങ്ങളുടെ ഭൗതിക ശരീര ത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പാലം വിമാനത്താവളത്തില്‍ എത്തി ആദരമര്‍പ്പിച്ചു. ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരത്തി ല്‍ രാജ്നാഥ് സിംഗും പുഷ്പചക്രം അര്‍ പ്പിച്ചു. മറ്റ് സേനാംഗങ്ങളുടെ ഭൗതിക ദേഹത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം അവരുടെ കുടും ബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കരസേനാ മേധാവി ജനറല്‍ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍,വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗ ധരി എന്നിവരും മൃതദേഹത്തില്‍ ആദരമര്‍പ്പിച്ചു.
അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച രാവിലെ ബിപിന്‍ റാവത്തിന്റെ വസതിയില്‍ എത്തിയാകും ആദരം അര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.












