പി.ശ്രീരാമകൃഷ്ണന്‍ സരിത്തിന് ഡോളര്‍ കൈമാറിയെന്ന് പറയുന്ന ഫ്‌ളാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ ഫ്‌ളാറ്റില്‍ വച്ച് സ്പീക്കര്‍ പണം കൈമാറിയെന്നാണ് സരിത്തിന്റെ മൊഴി. ഈ ഫ്‌ളാറ്റില്‍ സ്പീക്കര്‍ താമസിക്കാറുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ഔദ്യോഗിക വസതിയില്‍ എത്തി സ്പീക്കറെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് സംഘം ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തിയത്.
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തതിനു പിന്നാലെ പേട്ടയിലെ ഫ്‌ളാറ്റിലും കസ്റ്റംസ് പരിശോധന. പി.ശ്രീരാമകൃഷ്ണന്‍ സരിത്തിന് ഡോളര്‍ കൈമാറിയെന്ന് പറയുന്ന ഫ്‌ളാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ ഫ്‌ളാറ്റില്‍ വച്ച് സ്പീക്കര്‍ പണം കൈമാറിയെന്നാണ് സരിത്തിന്റെ മൊഴി. ഈ ഫ്‌ളാറ്റില്‍ സ്പീക്കര്‍ താമസി ക്കാ റുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ഔദ്യോഗിക വസതിയില്‍ എത്തി സ്പീക്കറെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് സംഘം ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തിയത്.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എത്തി വെള്ളിയാഴ്ചയാണ് കസ്റ്റംസ് സ്പീക്കറെ ചോ ദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊ ച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയിരുന്നു.
കസ്റ്റംസ് സംഘം സ്പീക്കറെ നാലു മണിക്കൂറോളം ചോദ്യം ചെയ്‌തെന്നാണ് വിവരം. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്ന വിവരമാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്നത്. കസ്റ്റംസ് സംഘം എത്തിയ വിവരം സ്പീക്കറുടെ ഓഫീസും സ്ഥിരീകരിച്ചു.