ഓണ്‍ലൈന്‍ കമ്പനികളുടെ തള്ളിക്കയറ്റത്തില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോ പന സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി രൂപീകരി ക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര
കൊച്ചി: ഓണ്‍ലൈന്‍ കമ്പനികളുടെ തള്ളിക്കയറ്റത്തില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാ പാരികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേരള വ്യാപാരി വ്യവസാ യി ഏകോപന സമിതിയു ടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് സം സ്ഥാന പ്രസിഡന്റ് രാജു അപ്സര.ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു രാജു അപ്സര.
ഓണ്‍ലൈന്‍ വ്യാപാരം ശക്തിപ്രാപിച്ചതോടെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് വ്യാപാരം കുറ ഞ്ഞു. പലരും പൂട്ടിപ്പോകുന്നു. അവശേഷിക്കുന്നവര്‍ ഏതു സമയവും പൂട്ടേണ്ടിവരുമെന്ന അവസ്ഥ യിലുമാണ്. മൊത്തമായി വാങ്ങുന്നത് കൊണ്ടാണ് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് വിലക്കുറവില്‍ സാ ധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നത്. ഏ കോപന സമിതിയുടെ അംഗങ്ങള്‍ക്കായി ഒരുമിച്ച് മൊത്തം വാങ്ങലിനായി ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി രൂപീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഏകോപന സമിതിയിലെ അംഗങ്ങള്‍ മാത്രമായിരിക്കും കമ്പനിയുടെ ഓഹരി ഉടമകള്‍. ഓഹരി ഉടമ കള്‍ക്ക് മാത്രമായിരിക്കും കമ്പനിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാവുക. ഇതി ലൂടെ ഓഹരി ഉട മകള്‍ക്ക് കുറഞ്ഞ മുതല്‍ മുടക്കില്‍ 25 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകും. ഇ തിലൂടെ ഓണ്‍ലൈന്‍ കമ്പനികളുമായി കേരളത്തിലെ വ്യാപാരികള്‍ക്കും മത്സരിക്കാനാവുമെന്നും രാജു അപ്സര പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേ ച്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.ജെ ഷാജഹാന്‍, കെ വി അബ്ദുല്‍ ഹമീദ്, കെ കെ വാസുദേവന്‍, കെ അഹമ്മദ് ഷെറീഫ്, സംസ്ഥാന സെക്രട്ട റിമാരായ എസ്. ദേവരാജന്‍, ബാബു കോട്ടായില്‍, സണ്ണി പൈമ്പിളളില്‍, പി.കെ ബാപ്പു ഹാജി, വി.എം ലത്തീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി. സബില്‍ രാജ്, അഡ്വ.എ.ജെ. റിയാസ്, ജില്ലാ ട്രഷറര്‍ സി.എസ് അജ്മല്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. പോള്‍സണ്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്. നിഷാദ്, വനിതാ വിംഗ് ജില്ലാ പ്രസി ഡന്റ് സുബൈദ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സംസ്ഥാന ട്രഷറര്‍ എം. കെ.തോമസ് കുട്ടി ചൊല്ലിക്കൊടുത്തു.