
സമരക്കാര്‍ പിഴുതെറി ഞ്ഞ സര്‍വേക്കല്ലുകള്‍ പുനഃസ്ഥാപിച്ചു. മന്ത്രി നേരിട്ടെത്തി നഷ്ടപരി ഹാരം ഉറപ്പു നല്‍കിയതി നെത്തുടര്‍ന്നാണ് പിഴു തെറിഞ്ഞ കല്ലുകള്‍ തിരി കെ സ്ഥാപിക്കാന്‍ നാട്ടു കാര്‍ തയ്യാറായത്
ആലപ്പുഴ : ചെങ്ങന്നൂരില്‍ കെ റെയില്‍ വിരുദ്ധ സമരം നടന്ന സ്ഥലങ്ങളില്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ സിപിഎം ബോധവല്‍ക്കരണം. വീടുകള്‍ കയറിയാണ് സജി ചെറിയാന്റെ നേതൃത്വത്തി ല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തിയത്. സമരക്കാര്‍ പിഴുതെറിഞ്ഞ കെ റെയില്‍ സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിച്ചു. മന്ത്രി സജി ചെറിയാന്‍ നേരിട്ടെത്തി നഷ്ടപരിഹാരം ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പിഴുതെറിഞ്ഞ കല്ലുകള്‍ തിരികെ സ്ഥാപിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞത്.
പ്രതിഷേധമുയര്‍ത്തിയ വീട്ടുകാരുമായി സംസാരിച്ചെന്നും അവരെ അനുനയിപ്പിക്കാനായെന്നും സജി ചെറിയാന്‍ പറഞ്ഞു. നിങ്ങള്‍ കണ്ടോ ഇവരാണ് രമേശ് ചെന്നിത്തല യുടെ മുന്‍പില്‍ പൊട്ടിക്കരഞ്ഞത്. അവര്‍ക്ക് ഇപ്പോള്‍ എന്തൊരു സന്തോഷമാണ്,യാതൊരു പ്രശ്നവുമില്ല. നിങ്ങളുടെ ഈ വസ്തു പോവുകയാ ണെങ്കില്‍ ന്യായമായ തുക അക്കൗണ്ടില്‍ വന്നിട്ട് ഒഴിഞ്ഞാല്‍ മതി. അമ്മാമയുടെ മുന്‍പില്‍ വെച്ചാണ് കല്ലൂരിയത്. ആ കല്ലങ്ങ് വെച്ചേക്ക്- സജി ചെറിയാന്‍ പറഞ്ഞു. ഇരുചക്ര വാഹനത്തിലെത്തിയാണ് സജി ചെറിയാന്‍ വീടുകള്‍ സന്ദര്‍ശിച്ചത്. താന്‍ ആളുകളെ നേരിട്ട് കണ്ടെന്നും പ്രതിഷേധങ്ങള്‍ എല്ലാം തീര്‍ ന്നെന്നും മന്ത്രി അവകാശപ്പെട്ടു.
കമ്യൂണിസ്റ്റുകാര്‍ വാക്കു പറഞ്ഞാല്‍ മാറില്ല. നിങ്ങളെ ആളുകള്‍ വന്ന് ഇളക്കുകയാണെന്നും മന്ത്രി പറഞ്ഞു. അമ്മാമയുടെ പടം പത്രങ്ങളില്‍ വന്നു എന്ന് മന്ത്രിയോടൊപ്പമു ള്ളയാള്‍ പറഞ്ഞപ്പോള്‍, അമ്മാമ കേരളം മൊത്തം അറിയപ്പെട്ടു എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. കെ റെയിലി നെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടി വരും. ചെങ്ങന്നൂരിലെ നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു. ചെങ്ങന്നൂരിലെ 20 വീടുകള്‍ കയറിയാണ് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.