സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍ ജയരാജിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ 17 പേരെക്കൂടി ഉള്‍ പ്പെടുത്താന്‍ സ ര്‍ക്കാര്‍ അനുമതി. ഇതോടെ കാഞ്ഞിരപ്പിള്ളി എംഎല്‍എയും കേരള കോണ്‍ഗ്രസ്(എം)നേതാവുമായ ജയരാജിന്റെ ജീവനക്കാരുടെ എണ്ണം 25 ആയി
തിരുവനന്തപുരം : ചീഫ് വിപ്പ് ഡോ.എന്‍ ജയരാജിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ 17 പേരെ കൂടി ഉള്‍പ്പെടു ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.ഇതോടെ കാഞ്ഞിരപ്പിള്ളി എംഎല്‍എയും കേരള കോ ണ്‍ഗ്രസ് (എം) നേതാവുമായ ജയരാജിന്റെ പേഴ്സണ്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി. നേരത്തെ കാബിനറ്റ് മിനിസ്റ്ററുടെ റാങ്കും എട്ട് പേഴ്സണല്‍ സ്റ്റാഫിനേയും ചീഫ് വിപ്പായി ചുമതലയേറ്റപ്പോള്‍ സര്‍ ക്കാര്‍ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നിയമനം.
17 പേരില്‍ 14 പേര്‍ക്ക് നേരിട്ടാണ് നിയമനം നല്‍കിയത്. കേരള കോണ്‍ഗ്രസ് നോമിനികളാണ് നിയമനം ല ഭിച്ച ഭൂരിഭാഗം പേരും. ചിലര്‍ സിപിഎമ്മിന്റെ നോമിനികളും. പ്രൈവറ്റ് സെക്രട്ടറിയായി ഡോ.റെല്‍ഫി പോള്‍, മൂന്ന് അഡീ.പ്രൈവറ്റ് സെക്രട്ടറിമാര്‍,രണ്ട് അസി.പ്രൈവറ്റ് സെക്രട്ടറിമാര്‍.രണ്ട് അസിസ്റ്റന്റ്, അ ഞ്ച് ക്ലര്‍ക്കുമാര്‍,നാല് ഓഫീ സ് അറ്റന്‍ഡന്റ്സ് എന്നിവരെയാണ് നിയമിച്ചത്. ജനറല്‍ അഡ്മിനി സ്‌ട്രേ റ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് ചൊവ്വാഴ്ചയാണ് 17 പേരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
പേഴ്‌സണല്‍ സെക്രട്ടറിക്കും അഡീ.സെക്രട്ടറിക്കും
1,07,800 മുതല്‍ 1,60,000 വരെ ശമ്പളംചീഫ് വിപ്പിന്റെ ജീവനക്കാര്‍ക്കായി മാത്രം പ്രതിവര്‍ഷം മൂന്ന് കോടിയോളം രൂപ ഇവരുടെ ശമ്പ ളത്തിന് തന്നെയാകുമെന്നാണ് കണക്ക്. 31,000 മുതല്‍ 1 ലക്ഷം രൂപവരെയാ ണ് ഒരാളുടെ ശമ്പ ളം. ഇതെല്ലാം സര്‍ ക്കാര്‍ ഖജനാവില്‍ നിന്നാണ് നല്‍കുന്നത്.പേഴ്‌സണല്‍ സെക്രട്ടറിക്കും അ ഡിഷണല്‍ പേഴ്‌സല്‍ സെക്ര ട്ടറിക്കും 1,07,800 മുതല്‍ 1,60,000 സ്‌കെയ്‌ലിലാണ് ശമ്പളം. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഇവരെല്ലാം പെന്‍ഷനും അര്‍ഹരാകും.
മുന്‍ ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജിന് 30 പേഴ്‌സണല്‍ സ്റ്റാഫുകളെ അനുവദിച്ച ഉമ്മന്‍ ചാ ണ്ടി സര്‍ക്കാരിനെ ഇടതുപക്ഷം വിമര്‍ശിച്ചിരുന്നു. നിയമസഭാ സമ്മേളന സമയത്ത് നിര്‍ണായ ക വോട്ടെടുപ്പുക ളില്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക എന്നതാണ് ചീഫ് വിപ്പിന്റെ ചുമതല.










