യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജറോമിന് ശമ്പള കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പതിനേഴു മാസത്തെ കുടിശ്ശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്
തിരുവനനന്തപുരം: യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജറോമിന് ശമ്പള കുടിശ്ശിക അനുവദിച്ച് സര്‍ ക്കാര്‍ ഉത്തരവ്. പതിനേഴു മാസത്തെ കുടിശ്ശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. ശമ്പള കുടി ശ്ശിക നല്‍കണമെന്ന ചിന്തയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. എ ന്നാല്‍ കുടിശ്ശിക ആവശ്യപ്പെട്ടി ല്ലെന്നായിരുന്നു ചിന്തയുടെ വാദം.
ചിന്തയ്ക്ക് 32 ലക്ഷം രൂപ ശമ്പള കുടിശ്ശിക കിട്ടിയെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാ ല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയ ചിന്ത, താന്‍ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ചട്ടപ്രകാരമല്ലാതെ നാളിതുവരെ ഒരു തുകയും കൈപ്പറ്റിയിട്ടില്ലെന്നും ചിന്ത പറഞ്ഞിരുന്നു.
കായിക യുവജന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഉത്തരവിറക്കിയത്. 2017 ജനുവരി അറ് മുതല്‍ മുതല്‍ 2018 മെയ് 26 വരെയുള്ള 17 മാസത്തെ ശമ്പള മാണ് മുന്‍കാല പ്രാബല്യത്തോടെ ചി ന്തക്ക് ലഭിക്കുക. ഈ കാലയളവില്‍ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുന്‍കാല പ്രാ ബല്യത്തോടെ ശമ്പളം ഒരു ലക്ഷം ആക്കി ഉയര്‍ത്തിയതിലൂടെ 8.50 ലക്ഷം രൂപ ചിന്തക്ക് ലഭിക്കും.
മുന്‍ യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷന്റെ ശമ്പള കുടിശ്ശിക കൊടുക്കണമെന്ന് കോടതി വിധി ഉണ്ടാ യിട്ടുണ്ട്. അത് സംബന്ധിച്ച് മുന്‍ അധ്യക്ഷന്‍ ആര്‍വി രാജേഷ് അപേ ക്ഷ നല്‍കിയിട്ടുണ്ട്.