യുകെയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബ്രിട്ടീഷ് പൗരനെ ഇറാന്‍ തൂക്കിലേറ്റി. ഇറാന്‍ മുന്‍ ഉപപ്രതിരോധ മന്ത്രി കൂടിയായ അലിരിസ അക്ബരിയെയാണ് തൂക്കി ലേറ്റിയത്. ഇദ്ദേഹത്തിന് ഇരട്ട പൗരത്വമായിരുന്നു
ടെഹ്റാന്‍ : യുകെയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബ്രിട്ടീഷ് പൗരനെ ഇറാന്‍ തൂക്കിലേറ്റി. ഇറാന്‍ മുന്‍ ഉപപ്രതിരോധ മന്ത്രി കൂടിയായ അലിരിസ അക്ബരിയെ യാണ് തൂക്കിലേറ്റിയത്. ഇദ്ദേഹത്തിന് ഇരട്ട പൗരത്വമായിരുന്നു.
രാജ്യദ്രോഹം, ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിലൂടെ ദേ ശസുരക്ഷക്കെതിരെ പ്രവര്‍ത്തിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇ ദ്ദേഹത്തിനെതിരെ ചുമത്തിയത്. ഇറാനിയന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഷെല്‍ കമ്പനികള്‍ സ്ഥാപിച്ച എം ഐ-6ന്റെ പരിശീലനം തനിക്ക് ലഭിച്ച തായി അദ്ദേഹം പറഞ്ഞിരുന്നു.
ഓസ്ട്രിയ,യുഎഇ അടക്കം വിവിധ രാജ്യങ്ങളില്‍ രഹസ്യമായി കൂടക്കാഴ്ച നടത്തുകയും ചെയ്തു. സ്വന്തം രാജ്യത്തിന് ലഭിച്ച സമ്മാനമാണ് ബ്രിട്ടീഷ് പൗരത്വമെനനും ഇറാന്‍ ആരോപിച്ചു. സ്വന്തം ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പോലും മാനിക്കാത്ത അരാജക ഭരണകൂടം നടത്തിയ നിര്‍ദയവും ഭീരുത്വവും നിറഞ്ഞ പ്രവര്‍ത്തനമാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചു.