താലിബാന്‍ ഭരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച മാധ്യമം പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഹസനുല്‍ ബന്നയ്ക്ക് സസ്പെന്‍ഷന്‍. ഏഴ് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍
കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച മാധ്യമം പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഹസനുല്‍ ബന്നയ്ക്ക് സസ്പെന്‍ഷന്‍. ഏഴ് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഹസനുല്‍ബന്ന പങ്കെടുത്തിരുന്നു.
മാധ്യമത്തിന്റെ നയനിലപാടുകള്‍ക്ക് വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തുകയും സ്ഥാപനത് തിന്റെ സോഷ്യല്‍ മീഡിയ പോളിസി ലംഘിക്കു കയും ചെയ്തതിന്റെ പേരിലാണ് സസ്പെന്‍ഷന്‍ എ ന്നാണ് എച്ച് ആര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇറക്കിയ കുറിപ്പില്‍ പറയുന്നത്.സസ്പെന്‍ഷ ന്‍ കാലയളവില്‍ അനുമതിയില്ലാതെ മാധ്യമം ഓഫീസുകളില്‍ പ്രവേശിക്കാന്‍ പാടില്ല എന്നും അറി യിപ്പിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസില്‍ താലിബാന്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മാധ്യമത്തെ പ്രതിനിധീക രിച്ചുകൊണ്ട് ഹസനുല്‍ ബന്ന പങ്കെടുത്തതും ചര്‍ച്ച യില്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദ മായിരുന്നു. മാധ്യമത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ വാട്സ് ആപ് ഗ്രൂപ്പില്‍ താലിബാനെ പിന്തുണ യ്ക്കുന്ന നിരവധി വാര്‍ത്തകളും ലിങ്കുകളും ബന്ന ഷെയര്‍ ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ചര്‍ച്ച വിവാദമായതിന് പിന്നാലെ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ മാധ്യമം, മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറ ഹ്മാനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഹസനുല്‍ ബന്നയെ ഏഴ് ദിവസത്തേക്ക് സസ്പെന്റ് ചെയ്തത്. മാധ്യമം എഡിറ്റര്‍ വി.എം. ഇബ്രാഹിമിന്റെ സ ഹോദരന്‍ കൂടിയാണ് ഹസനുല്‍ ബന്ന.
മാധ്യമത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് ആയിരിക്കെ നവമാധ്യമങ്ങളിലും മറ്റും അദ്ദേഹം നടത്തി വന്ന ഇടപെടലുകളില്‍ നേരത്തെ തന്നെ മാധ്യമ ത്തില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സസ്പെന്‍ഷന്‍ നടപടി മുഖം മിനുക്കാനും തങ്ങള്‍ താലി ബാന്‍ പക്ഷപാതികള്‍ അല്ലെന്ന് വരുത്തി തീര്‍ക്കാനുമുള്ള തന്ത്രം മാത്രമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഏഴ് ദിവസത്തെ സസ്പെ ന്‍ഷന്‍ ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം