ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍(KVIC ) നിര്‍മ്മിച്ച നൂതനവും വിഷ രഹിതവുമായ ചുവര്‍ പെയിന്റ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി നാളെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് പ്രകാശനം ചെയ്യും.ഖാദി പ്രകൃതിക് പെയിന്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഇത് ഫംഗസ്,ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കുന്നതിനും വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമാണ്. പശു ചാണകം, മുഖ്യ ചേരുവയായ പെയിന്റ്, ഗന്ധരഹിതവും, വിലകുറഞ്ഞതും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതുമാണ്.ഡിസ്റ്റംബര്‍, പ്ലാസ്റ്റിക് എമല്‍ഷന്‍ എന്നീ രണ്ട് രൂപങ്ങളില്‍ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്.
ജയ്പൂരിലെ കുമാരപ്പ ഹാന്‍ഡ്‌മെയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് (കെവിഐസി യൂണിറ്റ്) വികസിപ്പിച്ച ഈ പെയിന്റില്‍ ഘന മൂലകങ്ങള്‍ ഇല്ല. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ തദ്ദേശീയ തലത്തില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. കൂടാതെ, കര്‍ഷകര്‍/ഗോശാല കള്‍ക്ക് പ്രതിവര്‍ഷം മൃഗം ഒന്നിന്, മുപ്പതിനായിരം രൂപ നിരക്കില്‍ അധികവരുമാനം ലഭിക്കാനും സഹായിക്കും.