റിയാദ്: നവംബർ 14ലെ ലോക ഡയബറ്റിക് ദിനത്തോട് അനുബന്ധിച്ച് റിയാദിലെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറാന മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്ക് വേണ്ടി സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാൻഡ് ജനറൽ മാനേജർ ഷമീർ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ തസ്ലിം ശംസുദ്ദീൻ, മാനേജർമാരായ സുധീർ, ശിഹാബ്, മുസമ്മിൽ, നിസാർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ നൂറാന മെഡിക്കൽ സെന്റർ ഉപഭോക്താക്കൾക്കുവേണ്ടി ചികിത്സ ഡിസ്കൗണ്ട് കൂപ്പണുകൾ വിതരണം ചെയ്തു.
ഗ്രാൻഡ് ജനറൽ മാനേജർ ഷമീർ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാൻഡ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ തസ്ലിം ശംസുദ്ദീൻ, മാനേജർമാരായ സുധീർ, ശിഹാബ്, മുസമ്മിൽ, നിസാർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ നൂറാന മെഡിക്കൽ സെന്റർ ഉപഭോക്താക്കൾക്കുവേണ്ടി ചികിത്സ ഡിസ്കൗണ്ട് കൂപ്പണുകൾ വിതരണം ചെയ്തു.
