ലോക ചലച്ചിത്ര മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്ര പ്രതിഭയാണ് ഴാങ് ലുക് ഗൊദാര്‍ദ് എന്ന് ടീം ഇന്‍സൈറ്റിന്റെ അനുശോചനം
പാലക്കാട് : ലോക ചലച്ചിത്ര മേഖലയില്‍ പകരം വയ്ക്കാനില്ലാത്ത ചലച്ചിത്ര പ്രതിഭയാണ് ഴാങ് ലുക് ഗൊദാ ര്‍ദ് എന്ന് ടീം ഇന്‍സൈറ്റിന്റെ അനുശോചനം. തോക്കിനെ ക്കാള്‍ പ്രഹര ശേഷി ക്യാമറയ്ക്കുണ്ടെന്ന് അദ്ദേ ഹത്തിന്റെ സൃഷ്ടികളിലൂടെ കാണിച്ചു കൊടുത്തു. ചലച്ചിത്ര ലോകത്തിനു വഴികാട്ടിയായി മുന്നോട്ടു നീ ങ്ങിയ അദ്ദേഹം മഹത്തായ മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും ടീം ഇന്‍സൈറ്റ് അനുശോചന പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.
വിഖ്യാത ഫ്രഞ്ച്-സ്വിസ് ചലച്ചിത്ര സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് സംവി ധായകന്‍, തിരക്കഥാ കൃത്ത്, നിരൂപകന്‍, ഛായാഗ്രാഹകന്‍, നിര്‍മ്മാതാവ് തുട ങ്ങി സിനിമയുടെ സമസ്ത മേഖലകളിലും കയ്യൊപ്പ് ചാര്‍ ത്തിയ പ്രതിഭയാണ്. ബ്രത്ത്ലെസ്, ലിറ്റില്‍ സോള്‍ജിയര്‍, മൈ ലൈഫ് ടു ലൗ, വീ ക്കെന്‍ഡ്, എ മാ രീഡ് വു മണ്‍, ആല്‍ഫവിന്‍ തുടങ്ങിയ ക്ലാ സിക്ക് ചിത്രങ്ങളുടെ സൃഷ്ടാവാണ്. ലോ കസിനിമയുടെ ഗതിമാറ്റിയ നവ തരംഗത്തിന് നേതൃത്വം നല്‍കിയത് ഗൊ ദാര്‍ദ് ആയിരുന്നു. സിനി മയി ല്‍ രാഷ്ട്രീയം മുഖ്യ വിഷയമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട ഫ്രഞ്ച് സംവിധായകനാ യിരുന്നു ഗൊര്‍ദാദ്. 1963ല്‍ പുറത്തിറങ്ങിയ കണ്ടംപ്ന്റ് ഏറ്റവും കൊമേ ഴ്ഷ്യല്‍ മേഖലയലെ ഏറ്റ വും വലിയ വിജയമായിരുന്നു.
ഇന്‍സൈറ്റ് പ്രസിഡന്റ് കെ.ആര്‍ ചെത്തല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ വി. വിന്‍സെന്റ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗൊദാര്‍ദിന്റെ ജീവിതവും ചല ച്ചിത്രങ്ങളും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമായി പ്രയോജനപ്പെടുമെന്നും രാഷ്ട്രീയ സാം സ്‌കാരിക മണ്ഡലങ്ങളില്‍ അദ്ദേ ഹത്തിന്റെ സൃഷ്ടികള്‍ ഉണ്ടാക്കിയ സ്വാധീനം ശ്രദ്ധേയമാണെന്നും പ്ര മേയത്തില്‍ അഭിപ്രായപ്പെട്ടു.
സി.കെ രാമകൃഷ്ണന്‍, മാണിക്കോത്ത് മാധവദേവ്, ഡോ.അനഘ കോമളന്‍ കുട്ടി, ഷാനി ആന്റണി,ശാരിക അച്യുതന്‍,മേതില്‍ കോമളന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.