പലസ്തീനിലെ ഗാസയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 21 പേര്‍ മരിച്ചു.ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ഗാസ സിറ്റി : പലസ്തീനിലെ ഗാസയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വടക്കന്‍ ഗാസയിലെ സാതര്‍ ഏരിയയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമു ണ്ടായത്. സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കെട്ടിടത്തിനുള്ളില്‍ വലിയ അളവില്‍ ഗ്യാസോലിന്‍ സൂക്ഷിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇ താണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗാസ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
നാല് നിലകളുള്ള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടുത്തമുണ്ടായത്. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവി ധേയമാക്കിയത്. കെട്ടിടത്തില്‍ നിന്ന് ആളുകളുടെ നിലവിളി കേള്‍ക്കുന്നുണ്ടെങ്കിലും തീയുടെ തീവ്രത കാരണം അകത്ത് കുടുങ്ങി യവരെ സഹായിക്കാനായില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഗാസയിലെ എട്ടോളം അഭയാര്‍ത്ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. അപകടത്തില്‍ ദുഃഖം രേഖ പ്പെടുത്തിയ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്, ദേശീയ ദുരന്തമാണെന്ന് പറഞ്ഞു. തീപിടു ത്തത്തില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആവശ്യ മെങ്കില്‍ മെഡിക്കല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഇസ്‌റാഈല്‍ അറിയിച്ചതായി അന്താരാ ഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.