കോവിഡ് പ്രതിസന്ധിയിലാക്കിയ 60 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ 29 മുതൽ വിതരണം തുടങ്ങും. മെയ്, ജൂൺ മാസത്തെ പെൻഷനായി 1270 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി.
ഒരാൾക്ക് കുറഞ്ഞത് 2600 രൂപവീതം ലഭിക്കും.
48,31,518 പേർക്കാണ് സാമൂഹ്യസുരക്ഷാ പെൻഷന് അർഹത. 1110.78 കോടി രൂപ അനുവദിച്ചു. 28 ക്ഷേമനിധി അംഗങ്ങളായ 10,62,265 പേർക്ക് 159 കോടിയും നീക്കിവച്ചു.
ഈ തുകകളുടെ വിതരണം പൂർത്തിയാകുന്ന മുറയ്‌ക്ക് ആവശ്യമെങ്കിൽ കൂടുതൽ ലഭ്യമാക്കും.
25,15,098 സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ പണം നൽകും. 23,16,419 പേർക്ക് പണം സഹകരണ സംഘം ജീവനക്കാർ നേരിട്ടെത്തിക്കും. ക്ഷേമനിധി അംഗങ്ങളുടെ പെൻഷൻ ബോർഡുകൾ വിതരണം ചെയ്യും. കുടിശ്ശികയില്ലാതെ പെൻഷൻ വിതരണമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സർക്കാർ എത്തി.











