വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷുക്കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി മേല്‍ ശാ ന്തിയുടെ കയ്യില്‍ പണം ഏല്‍പിച്ചത് വിവാദത്തില്‍. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിനായി ആയി രം രൂപയുടെ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്.
തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷുക്കൈനീട്ടം നല്‍കാ നായി സുരേഷ് ഗോപി മേല്‍ശാന്തിയുടെ കയ്യില്‍ പണം ഏല്‍പി ച്ചത് വിവാദത്തില്‍. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിനായി ആയിരം രൂപയുടെ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്. ഇതേ തുടര്‍ന്ന് ശാന്തിക്കാര്‍ ക്ഷേത്രത്തിലെ ത്തുന്ന വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കുന്ന ത് വിലക്കി കൊച്ചിന്‍ ദേവസ്വം ബോ ര്‍ഡ് ഉത്തരവിറക്കി.
ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നല്‍കാന്‍ ശാന്തിക്കാര്‍ വ്യക്തികളില്‍ നിന്ന് പണം സ്വീകരിക്കരുതെന്ന് ദേവ സ്വം ബോര്‍ഡ് ഉത്തരവില്‍ വ്യക്തമാക്കി.വിഷു ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാന്‍ ഒരു രൂപയുടെ 1000 നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്. തൃശൂര്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ കഴി ഞ്ഞ വെള്ളിയാഴ്ച മുതല്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി വിഷുക്കൈനീട്ടം പരിപാടി സം ഘടിപ്പിച്ചിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ ക്ഷേ ത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്‍കിയിരുന്നു.
സംഭവം അറിഞ്ഞ തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രനും ജില്ലയിലെ സിപിഐ, സിപിഎം നേതാക്കളും ദേവസ്വം അധികൃതരെ പ്രതിഷേധം അറിയിച്ചു. രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന സാഹച ര്യത്തില്‍ കൈനീട്ട പരിപാടിയിലൂടെ സുരേഷ് ഗോപി തൃശൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാകുന്നതിനുള്ള ശ്രമം നടത്തുകയാണെന്നും ആരോപണങ്ങള്‍ ഉയരുന്നു. ക്ഷേത്രങ്ങളും പൂര ങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണ്. ഇത് തിരിച്ചറിയാന്‍ തൃശൂരിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്നും പി ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.
വിഷുക്കൈനീട്ടത്തിന് രാഷ്ട്രീയ മാനം കൈവന്നതോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശാന്തിമാര്‍ക്ക് കര്‍ ശന നിര്‍ദേശം നല്‍കി. സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയാണ് ഉത്തരവിറക്കിയതെങ്കിലും, ചില വ്യക്തികള്‍ വിഷുക്കൈനീട്ടത്തിന്റെ പേരില്‍ ക്ഷേത്രത്തെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധ യില്‍ പെട്ടതിനാലാണ് നടപടിയെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി.