ക്രെഡിറ്റ് കാര്‍ഡുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ള ഉപയോഗം മാത്രമേ അനുവദിക്കുന്നുള്ളൂ. ഉദാഹരണത്തിന് കാര്‍ ഡിന്റെ പരിധി ഒരു ലക്ഷം രൂപയാണെങ്കില്‍ ആ തുക വരെയുള്ള ഇടപാടുകള്‍ മാത്രമേ ഒരു നിശ്ചിത കാലയളവിനുള്ളില്‍ കാര്‍ഡ് ഉപയോഗിച്ച് നടത്താനാകൂ. അതേ സമയം ചില സാഹചര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിക്കു മുകളിലുള്ള തുകയ്‌ക്ക് സാധനങ്ങള്‍ വാങ്ങാനാകും.
അനുവദനീയമായ പരിധിക്കു മുകളിലുള്ള തുകയ്‌ക്ക് ഇടപാടുകള്‍ നടത്തുന്നതിനെ ബാ ങ്കുകള്‍ `ഓവര്‍ ലിമിറ്റ് ഫെസിലിറ്റി’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതേ സമയം ഈ സൗ കര്യം ഉപയോഗിക്കുമ്പോള്‍ കടക്കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നിശ്ചിത സമയത്തിനുള്ളില്‍ പണം തിരച്ചടയ്‌ക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുന്നത്. വരുമാനം, മുന്‍കാ ലത്ത് എടുത്തിട്ടുള്ള വായ്‌പയുടെ തിരിച്ചടവ് തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുന്നത്. കാര്‍ഡ് നല്‍കുമ്പോള്‍ പരിധിയും ഏര്‍പ്പെടുത്തിയിരിക്കും. എന്നാല്‍ ഇത് പിന്നീട് കാര്‍ഡുടമയുടെ വരുമാനം, തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് സ്‌കോര്‍ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്താന്‍ അവസരമുണ്ട്. കാര്‍ഡ് നല്‍കുന്ന സ്ഥാപനം ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധിക്കുള്ളിലായി കാര്‍ഡ് ഉടമയ്‌ക്ക് സ്വന്തം ഇഷ്‌ട പ്രകാരം പ രിധി നിശ്ചയിക്കാനും അവസരം നല്‍കാറുണ്ട്. പരിധി മാറ്റുന്നതിന് ചാര്‍ജുകള്‍ ഈടാക്കാറില്ല.
സാധാരണ നിലയില്‍ പരിധിയുടെ പത്ത് ശതമാനമാണ് പരിധിക്കു ശേഷം ഉപയോഗിക്കാനായി അനുവദിക്കുന്നത്. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയാണ് പരിധിയെങ്കില്‍ പരിധി പിന്നിട്ടതിനു ശേഷം 10,000 രൂപയുടെ (പരിധിയുടെ പത്ത് ശതമാനം) സാധനങ്ങള്‍ കൂടി വാങ്ങാന്‍ അനുവദിക്കുന്നു.
ഇത്തരത്തില്‍ പരിധിയില്‍ കവിഞ്ഞ ഉപയോഗത്തിന് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാറുണ്ട്. പരിധിക്കു മുകളിലുള്ള തുകയുടെ മൂന്ന് ശതമാനം വരെ ചാര്‍ജായി ഈടാക്കുന്നു. ഉദാഹരണത്തിന് രാജ്യ ത്തെ ഏറ്റവും വലിയ വാണി ജ്യ ബാങ്ക് ആ യ എസ്‌ബി ഐ പരിധിക്കു മുകളിലുള്ള തുകയുടെ രണ്ടര ശതമാനം അല്ലെങ്കില്‍ 500 രൂപ ഇതിലേതാ ണോ ഉയര്‍ന്ന തുക അതാണ് ചാര്‍ജായി ഈടാക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്കും പരിധിക്കു മുകളിലുള്ള തുകയുടെ രണ്ടര ശതമാനമാണ് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞ ചാര്‍ജ് 500 രൂപയാണ്. അതേ സമയം ആക്‌സിസ് ബാങ്ക് പരിധിക്കു മുകളിലുള്ള തുകയുടെ മൂന്ന് ശതമാനമാണ് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞ ചാര്‍ജ് 500 രൂപയായി നിജയപ്പെടുത്തിയിരിക്കുന്നു.
ഉപഭോക്താവിന്റെ വായ്‌പാ ചരിത്രം പരിഗണിച്ച് ചില ബാങ്കുകള്‍ ചാര്‍ജുകള്‍ ഒഴിവാക്കാറുണ്ട്. ക്രെഡിറ്റ് ലിമിറ്റിന് മുകളിലുള്ള തുകയ്‌ക്ക് ഇടപാട് നടത്തുന്നതിന് മുമ്പ് ഇതു സംബന്ധിച്ച ചാര്‍ജുകളും നിബന്ധനകളും ബാ ങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് മനസിലാക്കിയിരിക്കേണ്ടതുണ്ട്. ബാങ്കുമായി ദീര്‍ഘകാല ത്തെ ബന്ധവും മികച്ച വായ്‌പാ ചരിത്രവുമുള്ളവര്‍ ക്കാണ് പൊതുവെ ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കുന്നത്.
ഈ സൗകര്യം ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ക്രെഡിറ്റ് ലിമിറ്റിന് മുകളിലുള്ള തുകയ്‌ക്ക് ഇടപാട് നടത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വായ്‌പ എടുക്കാനുള്ള അവസരം നഷ്‌ടപ്പെടുന്നതിനും ഇത് കാരണമാകാം. ക്രെഡിറ്റ് ലിമിറ്റിന് മുകളിലുള്ള ഇടപാട് തുകയുടെ തിരിച്ചടവ് ഇഎംഐ വഴിയാക്കുകയാണെങ്കില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്നതു വരെ ക്രെഡിറ്റ് ലിമിറ്റ് കുറയാന്‍ സാധ്യതയുണ്ട്.