തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരെ കടലില്‍ കാണാ താ യി. ക്രിസ്മസ് ആഘോഷത്തിനിടെ, പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ ര ണ്ടുപേരെയും അഞ്ചുതെങ്ങില്‍ ഒരാളെയുമാണ് കാണാതായത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരെ കടലില്‍ കാണാതാ യി. ക്രിസ്മസ് ആഘോഷത്തിനിടെ, പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെയും അ ഞ്ചുതെങ്ങില്‍ ഒരാളെയുമാണ് കാണാതായത്.
ക്രിസ്മസ് ആഘോഷത്തിനിടെയാണ് സംഭവം. പുത്തന്‍തോപ്പ് സ്വദേശി ശ്രേയസ് (16), സാജിദ് (19) എന്നി വരെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വ ദേശി സാജന്‍ ആന്റണിയെയുമാണ് കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
തുമ്പയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരാള്‍ കടലില്‍ വീണ് മരിച്ചിരുന്നു. തുമ്പ ആറാട്ടുവഴി സ്വദേശിയായ ഫ്രാങ്കോ യാണ് മരിച്ചത്.