സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണം വേണോ യെന്നു ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷ തയില്‍ ചേരുന്ന യോഗം തീരുമാ നിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയ ന്ത്രണം വേണോയെന്നു ശനിയാഴ്ച മുഖ്യമന്ത്രി യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം തീരുമാനി ക്കും.സംസ്ഥാനത്തെ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും മാറ്റമില്ലാതെ തുട രും. ശവസംസ്‌കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന ആരെങ്കിലും ഒരാള്‍ കോവിഡ് പോസിറ്റീവാണെന്നു വന്നാല്‍ ഒപ്പം പങ്കെടുത്ത എല്ലാവര്‍ക്കും പരിശോധന നടത്തും. മു ഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗങ്ങളിലേതാണ് തീരുമാനം.
പത്ത് ജില്ലകളില്‍ ഇന്ന് മുതല്‍ തീവ്ര കോവിഡ് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രദേശങ്ങളും ഇന്ന് പുനര്‍ നി ശ്ചയിക്കും. രോഗവ്യാപനം വര്‍ധിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ട്.സെപ്റ്റംബര്‍ അവസാന ത്തോടെ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് ഇപ്പോള്‍ വാക്‌സിനേഷനില്‍ മുന്നിലുള്ളത്. ഈ ജില്ലകളില്‍ രോ?ഗലക്ഷണം ഉള്ളവരെ മാത്രമായിരിക്കും ഇനി പരിശോധിക്കുക. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു രണ്ടാഴ്ച കഴിഞ്ഞും കോവിഡ് വന്നവര്‍ അഞ്ച് ശതമാന ത്തില്‍ കൂടുതലുള്ള ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ജനിതക പഠനം നടത്താന്‍ ആരോഗ്യ വ കുപ്പിനെ ചുമതലപ്പെടുത്തി.
ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം സാമ്പിള്‍ പരിശോധിച്ച കഴിഞ്ഞ ദിവസത്തെ രോഗ ബാധിത രുടെ എണ്ണം കാല്‍ ലക്ഷത്തിനടുത്താണ്. പ്രതിദി ന രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരം കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മാത്രമല്ല 100 പേരെ പരിശോധിക്കുമ്പോള്‍ 18 ല്‍ ഏറെ പേര്‍ ഇ പ്പോള്‍ തന്നെ പോസിറ്റീവാകുന്നു. ടി പി ആര്‍ 18 കടക്കുന്നത് മൂന്ന് മാസത്തിന് ശേഷം ഇതാദ്യം. പകു തിയിലേറെ ജില്ലകളില്‍ സംസ്ഥാന ശരാശരിക്കും മുകളിലാണ് ടി പി ആര്‍ എന്നതും ആശങ്ക വര്‍ധി പ്പിക്കുന്നു.