രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)
ന്യൂഡല്‍ഹി: രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടി.വിമാന സര്‍ വീസുകള്‍ വീണ്ടും ആരംഭിക്കുന്നത് കോവിഡ് വ്യാപനം കൂട്ടിയേക്കാമെന്ന വിലയിരുത്തലിന്റെ അ ടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസി എ) അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഈ വര്‍ഷവും തുടരുന്നത്.
വന്ദേ ഭാരത് വിമാനങ്ങളും, അമേരിക്കയും ബ്രിട്ടനുമടക്കം 27 രാജ്യങ്ങളുമായി കരാര്‍ പ്രകാരം എയര്‍ ബബിള്‍ സംവിധാനത്തോടെയുള്ള പ്രത്യേക വിമാനങ്ങളുമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തോടെ ഇന്ത്യയില്‍ നിന്നുള്ള എയര്‍ ബബിള്‍ സംവിധാനത്തിനും വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യമുണ്ട്.
അതേസമയം, മറ്റുരാജ്യങ്ങളുമായുള്ള കരാറിന് അനുസൃതമായി നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാകില്ല. പ്രത്യേക അനുമതി യുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും സര്‍വീസിന് അനുമതിയുണ്ടാകും.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,86,364 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 44 ദിവ സത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യ ത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയര്‍ന്നു. ഇതില്‍ 2,48,93,410 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 23,43,152 സജീവ കേസുകളാണ് രാജ്യത്തുള്ളത്. രോഗികളു ടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാതെ നില്‍ക്കുന്നത് ആശങ്ക നല്‍കു ന്നുണ്ട്. ഒറ്റ ദിവസത്തിനിടെ 3660 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,18,895 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.