ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടയ്ക്കും.
തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേരെ മാത്രമെ അനുവദിക്കൂ.
അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികളില്‍ 100 പേര്‍ക്ക് മാത്രം പ്രവേശനം
പൊതുപരിപാടിക്ക് സദ്യ പാടില്ല, പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി
ഹോട്ടലുകളില്‍ 50 ശതമാനം മാത്രം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.
ഒമ്പത് മണിക്ക് മുന്‍പ് കടകള്‍ അടയ്ക്കണം
മെഗാ ഫെസിവല്‍ ഷോപ്പിങിന് നിരോധനം
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്. സംസ്ഥാനത്ത് നിയന്ത്രണ ങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടയ്ക്കും. പൊതുചടങ്ങുകളുടെ സമയ ദൈര്‍ഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറില്‍ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദേശം.
തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേരെ മാത്രമെ പങ്കെടുക്കാന്‍ അനുവദിക്കൂ. അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികളില്‍ 100 പേര്‍ മാത്രം പ്രവേശനം എന്ന രീതിയില്‍ ചുരുക്കണം.
കൂടുതല്‍ പേരെ പങ്കെടുപ്പിക്കണം എങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമായിരിക്കും. പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ.
ഹോട്ടലുകളില്‍ 50 ശതമാനം മാത്രം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഒമ്പത് മണിക്ക് മുന്‍പ് കടകള്‍ അടക്കുക. മെഗാ ഫെസിവല്‍ ഷോപ്പിങിന് നിരോധനം ഏര്‍പ്പെടുത്തി.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വാര്‍ഡ് തല നിരീക്ഷണം കര്‍ശനമാക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്.