ആന്ധ്രാ പ്രദേശിലെ ശ്രീകാകുള ത്താണ് സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ദാരുണ സംഭവം. ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മകനും മരുമകനും ചേര്‍ന്ന് അമ്മയുടെ മൃതദേഹം ബൈക്കില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടു പോയത്
ശ്രീകാകുളം: കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം മക്കള്‍ ശ്മശാനത്തില്‍ എത്തിച്ചത് ബൈക്കില്‍.ആന്ധ്രാ പ്രദേശിലെ ശ്രീകാകുള ത്താണ് സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ദാരുണ സംഭവം. ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മകനും മരുമകനും ചേര്‍ന്ന് അമ്മയുടെ മൃതദേഹം ബൈക്കില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടു പോയത്.
കോവിഡ് രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 50കാരിയുടെ സ്രവം പരിശോധനക്ക് നല്‍കിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ മന്ദാസ മണ്ഡല്‍ ഗ്രാമവാസിയായ ഈ സ്ത്രീയെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധന ഫലം പുറത്തുവരുന്നതിന് മുമ്പ് സ്ത്രീ മരിച്ചു.
ആശുപത്രിയില്‍ മരിച്ച അമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ മകനും മരുമകനും ആംബുലന്‍ സോ മറ്റ് വലിയ വാഹനങ്ങളോ ലഭിക്കു മോയെ ന്ന് അന്വേഷിച്ചു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും വണ്ടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും മൃതദേഹം ശ്മശാനത്തിലേക്ക് ബൈക്കില്‍ കയറ്റിപോകുകയാ യിരുന്നു.
സംഭവത്തിന്റെ ചിത്രങ്ങളും വിഡിയോകളും വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മൃത ദേഹം ശ്മശാനത്തിലെത്തിക്കാന്‍ ആശുപത്രി യില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരു ന്നതി നെ തിരെ പ്രതിഷേധം ശക്തമായി. കോവിഡ് 19ന്റെ ഒന്നാം വ്യാപനത്തില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 1088 ആംബുലന്‍സുകളും 104 മെഡിക്കല്‍ യൂനിറ്റുകളും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ സൗകര്യങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ലെന്നാണ് പരാതി.
രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. രോഗി കളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. മൃതദേഹ ങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ലാതെയായി. അത്തരത്തില്‍ കോവിഡ് രാജ്യത്ത് വെല്ലുവിളി സൃഷ്ടിച്ചിരിക്കെയാണ് കോവിഡ് രോഗിയുടെ മൃത ദേഹം ബൈക്കില്‍ കയറ്റി ശ്മശാനത്തിലെത്തിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. ആശുപത്രി സൗക ര്യങ്ങളുടെ അപര്യാപ്തതയും ഓക്‌സിജന്‍ അഭാവവുമെല്ലാം ഇതിന് ആക്കം കൂട്ടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളും വാര്‍ത്തകളുമാണ് പുറത്തുവരുന്നത്.